‘വെള്ളിമൂങ്ങ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം ബിജു മേനോൻ – ജിബു ജേക്കബ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘ആദ്യരാത്രി’.മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ സെൻട്രൽ പിക്ച്ചേഴ്‌സ് ‘ഒരു ഇന്ത്യൻ പ്രണയകഥ’യ്ക്കു ശേഷം നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷാരിസ് – ജെബിൻ എന്നിവർ ചേർന്നാണ്.