വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’ .18 വയസ്സിന് ശേഷമുള്ള യുവാക്കളുടെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയം. ഇവരുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ജോണ്‍ എബ്രഹാം പാലയ്ക്കൽ എന്ന കഥാപത്രമായാണ് മമ്മൂക്ക എത്തുന്നത്.സ്‌റ്റൈലിഷ് ലുക്കിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.കേരള കഫേ എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന പതിനെട്ടാം പടിയിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചതും ശങ്കർ രാമകൃഷ്ണൻ ആണ്. ആഗസ്ത് സിനിമാസാണ് ‘പതിനെട്ടാം പടി’ നിർമിക്കുന്നത്.