മെഗാ ബ്ലോക്ക്ബസ്റ്റർ പോക്കിരിരാജയുടെ രണ്ടാംഭാഗമായ മധുരരാജയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഈ മാസം 20ന് മമ്മൂട്ടി മധുരരാജയിൽ ജോയിൻ ചെയ്യും. 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജ ആ വർഷത്തെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായിരുന്നു. വൈശാഖിന്റെ ആദ്യ ചിത്രം കൂടി ആയിരിന്നു പോക്കിരിരാജ. ഉദയ്കൃഷ്ണ – സിബി കെ തോമസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ടോമിച്ചൻ മുളകുപാടം ആണ് നിർമിച്ചത്.
[smartslider3 slider=13]
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജാ ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം പോക്കിരിരാജയുടെ തുടർച്ചയാകില്ല എന്നാണ് ഏറ്റവും പുതിയ വിവരം. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കോറിയോഗ്രാഫി നിർവഹിക്കുന്ന ചിത്രം കൂടിയാണ് മധുരരാജാ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ ആരാധകർക്ക് സമർപ്പിച്ചിരുന്നു. ഉദയ്കൃഷണ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം നെൽസൺ ഐപ് ആണ്. 15 കൊടിക്കുള്ളിൽ ആയിരിക്കും ചിത്രത്തിന്റെ ബഡ്ജറ്റ്. കൊച്ചി, മധുര എന്നിവിടങ്ങളിൽ ആയിരിക്കും മധുരരാജയുടെ പ്രധാന ലൊക്കേഷൻ.
ഗോപി സുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ ആണ്. ചിത്രത്തിന്റെ വിതരണം ഉദയ്കൃഷ്ണയുടെ തന്നെ uk സ്റ്റുഡിയോസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. 2019 വിഷു ചിത്രമായി മധുരരാജ തീയ്യറ്ററുകളിൽ എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വിവരം.
