അഭിമുഖം : ജോബി ജോർജ്ജ്
തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
വളരേ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിലെ പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറിയിരിക്കുകയാണ് ഗുഡ്‌വിൽ എൻറ്റർറ്റെയിൻമെൻറ്റ്.നഷ്ടങ്ങളുടെ വലിയ കണക്കുകൾ മാത്രം കേൾക്കാറുള്ള മോളിവുഡിലേക്ക് ആത്‌മവിശ്വത്തോടെ കാലെടുത്തു വെച്ച ഗുഡ്‌വിൽ എൻറ്റർറ്റെയിൻമെൻറ്റിൻറ്റെ സാരഥി ജോബിജോർജിൻറ്റെ വാക്കുകളിൽ മലയാളസിനിമയുടെ ശോഭനമായ ഭാവികാലം കൂടി പ്രതിഫലിച്ചു കാണാം.വർഷം തോറും മലയാളസിനിമയ്ക്ക് മികച്ച സിനിമകൾ സമ്മാനിക്കുന്ന ജോബിജോർജ് ഈ പുതുവർഷത്തിൻറ്റെ തുടക്കത്തിൽ എത്തുന്നത് മെഗാസ്റ്റാർമമ്മൂട്ടി ചിത്രം ഷൈലോക്കുമായാണ്. ഷൈലോക്കിനെക്കുറിച്ചും, ഗുഡ്‌വിൽ യാത്രകളെക്കുറിച്ചും മമ്മൂട്ടിടൈംസുമായി സംസാരിക്കുകയാണ് ജോബിജോർജ്.
? പ്രദർശനത്തിനു തയ്യാറെടുക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഷൈലോക്കിനെക്കുറിച്ച്
== ഗുഡ്‌വിൽഎൻറ്റർറ്റെയിൻമെൻറ്റ് കഴിഞ്ഞ പ്രാവശ്യം പറയുകയുണ്ടായി അബ്രഹാമിൻറ്റെ സന്തതികളാണ് ഏറ്റവും വലിയ മുതൽമുടക്കിൽ ഗുഡ്‌വിൽ എൻറ്റർറ്റെയിൻമെൻറ്റ് എടുത്ത സിനിമയെന്ന്,എന്നാൽ ഒരു വർഷം കഴിഞ്ഞ് അല്ലെങ്കിൽ ഒന്നര വർഷം കഴിഞ്ഞ് ഇപ്പോൾ ഷൈലോക്കിൽ പ്രദർശനത്തിന് എത്തിനിൽക്കുമ്പോൾ പറയാനുള്ളത് ഷൈലോക്കാണ് ഏറ്റവും വലിയ മുതൽ മുടക്കിൽ ഗുഡ്‌വിൽ എൻറ്റർറ്റെയിൻമെൻറ്റ് എടുത്തസിനിമ.അതിലൊക്കെ ഉപരിയായി ഇന്നീ നിമിഷം വരെയും വളരെ മാനസിക സന്തോഷം അനുഭവിച്ച, അതായത് പ്രൊഡക്ഷനിൽ ഒരുവിധടെൻഷനുമില്ലാതെ തീർന്ന ഒരു സിനിമയാണ് ഷൈലോക്ക്.
? എങ്ങനെയാണ്ഷൈലോക്ക് നിർമ്മിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്.
= എൻറ്റെ ജീവിതത്തിൽ എല്ലാം നടക്കുന്നത് യാദൃശ്ചികമായാണ്. I never fight with my destiny. ഇതും ഒരു വിധിയായിരുന്നു.ഞാനും അജയ് വാസുദേവും തമ്മിൽ ഒരുപാട്അടുപ്പമുണ്ട്.അജയ് വാസുദേവിൻറ്റെ മുൻചിത്രം മാസ്റ്റർപീസിൻറ്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രത്യേക കാര്യങ്ങൾക്കായി ഞങ്ങൾ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.അപ്പോഴൊക്കെ ഞാൻ അജയ്‌യോട് പറഞ്ഞിരുന്നു നിങ്ങൾ എനിക്കൊരു സിനിമ ചെയ്ത് തരണം,നമുക്ക് ഒരു സിനിമചെയ്യണം എന്നൊക്കെ. പക്ഷേ ഞങ്ങളുടെ മനസ്സിൽ അത് എല്ലാ സിനിമാക്കാരും കാണുമ്പോൾ പറയുന്ന പോലെ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്.പക്ഷേ ആ വിധി അതിൻറ്റെ സമയം വന്നപ്പോൾ ആ വിധി അനുകൂലമായി.അങ്ങനെ അജയ് എന്നെ വിളിച്ചു ചോദിച്ചു, ഇങ്ങനെ ഒരുപടം ഉണ്ട് അത് നിർമ്മിക്കാൻ കഴിയുമോഎന്ന്.ഇത് സംഭവിക്കാൻ പോകുന്ന സിനിമയായത് കൊണ്ടാണ് ദൈവം എൻറ്റെ കൈകളിൽ എത്തിക്കുകയും ഇത് വളരെ മനോഹരമായി ഞങ്ങൾക്ക് ഇത് തീർക്കാൻ സാധിച്ചതും എന്ന് വിശ്വസിക്കുന്നു. അങ്ങനെയാണ് ഞാൻ ഷൈലോക്കിലേയ്ക്ക് എത്തിപ്പെട്ടത്.
Digital Magazine വായിക്കാം
? ഗുഡ്‌വില്ലിൻറ്റെ ബാനറിൽ മുൻപ് വന്ന സിനിമകൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ് ഷൈലോക്കിലെ പ്രത്യേകതകൾ
= ഗുഡ്‌വിൽ എന്ന സിനിമാ കമ്പനി എന്ന പേരിൽ തന്നെ ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്.പ്രേക്ഷകരെ എൻറ്റർറ്റെയിൻ ചെയ്യുക എന്നതാണ് ഗുഡ്‌വില്ലിൻറ്റെ മോട്ടോ.ഗുഡ്‌വിൽ എന്ന കമ്പനി വരുന്നതിനും മുൻപ് മലയാളസിനിമയുടെ ഭാഗമായി തന്നെ നമ്മൾ ഉണ്ടായിരുന്നു.ഞാൻചില പ്രത്യേക കാര്യങ്ങളിൽ വിശ്വസിക്കുന്നയാളാണ്.എന്തുകൊണ്ടോ നമ്മൾ ഒക്കെ കാലം ചെയ്തു പോകുമ്പോഴും നമ്മൾ ചെയ്യുന്ന ഒരു പ്രസ്ഥാനത്തിൻറ്റെ പേര് നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.എനിക്ക് ശേഷവും ഗുഡ്‌വിൽ എന്ന പറയുന്ന കമ്പനിയുടെ ‘ഗുഡ്‌വിൽ’ ഇവിടെ നിൽക്കണം എന്ന് ദൈവത്തിന് ആഗ്രഹമുള്ളത് കൊണ്ട് ആയിരിക്കാം നമ്മൾ എടുത്ത എല്ലാ സിനിമകളിലും അറുബോറൻ എന്നൊന്നും ആരുംപറഞ്ഞിട്ടില്ല.അതൊരുദൈവാനുഗ്രഹമായി കരുതുന്നു.ഷൈലോക്കിൻറ്റെ ഏറ്റവുംവലിയ പ്രത്യേകത എന്ന് പറയുന്നത് എനിക്കറിയാവുന്ന മമ്മൂക്കയുടെ മരണമാസ്സ് പ്രകടനം തന്നെയാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.അത്രയും എനെർജിറ്റിക് ആണ് മമ്മൂക്ക.ഞാനും മമ്മൂക്കയും തമ്മിൽ കൂടുമ്പോൾ എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ട്. ചിലപ്പോൾ ഞങ്ങൾ ഒരേ നാളിൽ ജനിച്ചവരായത് കൊണ്ടാകാം.മമ്മൂക്ക ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല.പക്ഷെ എന്നെ സംബന്ധിച്ച് എനിക്ക് ഇതിലൊക്കെ വിശ്വാസമുണ്ട്.ഞങ്ങൾക്ക് ഏറെക്കുറെ സമാനമായ ചില പ്രത്യേകസ്വഭാവങ്ങളുമുണ്ട്.
രാജ്കിരൺസർ സാധാരണ എല്ലാ സിനിമകളിലും അങ്ങനെ ഡേറ്റ് കൊടുക്കാറില്ല. രാജ് കിരൺസർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് എന്നത് വലിയ കാര്യമാണ്.പിന്നെ മീന എന്ന നടിയെ ഇന്ത്യൻ സിനിമയിലേയ്ക്ക് കൈപിടിച്ചു കൊണ്ട് വന്നത് രാജ്കിരൺസർ ആണ്.അതേ രാജ്കിരൺസർൻറ്റെ പടത്തിൽ വീണ്ടും മീന അഭിനയിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. കൂടാതെ
അജയ് വാസുദേവിൻറ്റേയും ഗുഡ്‌വിൽ ബാനറിൻറ്റേയും മൂന്നാമത്തെ മമ്മൂക്ക ചിത്രമാണ് ഷൈലോക്ക്.രണ്ട് ഭാഷകളിലാണ് ഷൈലോക്ക് ഒരുക്കുന്നത്.
? മലയാളസിനിമയിൽ മുഖ്യധാരയിൽ നിൽക്കുന്ന നിർമാതാവ് എന്ന നിലയിൽ എന്തെങ്കിലും വെല്ലുവിളികൾ അല്ലെങ്കിൽ പ്രതിസന്ധികൾ നമ്മുടെ സിനിമാ മേഖലയിൽ ഉള്ളതായി തോന്നുന്നുണ്ടോ
= വെല്ലുവിളികൾ ഇല്ലാത്തൊരു മേഖല ഇല്ലല്ലോ. എല്ലാ സ്ഥലത്തും വെല്ലുവിളികൾ ഉണ്ട്. പണ്ടൊക്കെ സാറ്റലൈറ്റ് കച്ചവടം വളരെ ഈസിയായിരുന്നു.ഇപ്പോൾ സാറ്റലൈറ്റ് ആരും എടുക്കുന്നില്ല.തീയറ്ററുകളിൽ നല്ല സിനിമകൾ മാത്രമേ ഓടാറുമുള്ളു. അപ്പോൾ വെല്ലുവിളികൾ ഇല്ലാത്ത ഒരു മേഖല ഇല്ല.
ഞാനൊരു സ്ഥലത്ത് പഠിക്കാൻ ചെന്നപ്പോൾ ‘What you mean by Profit? ‘ എന്നാണ് അവിടുത്തെ അധ്യാപകൻ ബോർഡിൽ എഴുതിയത്. എൻറ്റെ സഹപാഠികൾ ആയ ബുദ്ധിമാന്മാർ എന്തൊക്കെയോ പറഞ്ഞു.പക്ഷേ ആ പ്രായത്തിൽ എനിക്ക് കൃത്യമായി ഒന്നും മനസ്സിലായില്ലായിരുന്നു. പക്ഷെ കാലം ചെന്നപ്പോൾ എനിക്ക് മനസ്സിലായ കാര്യം എന്താണെന്ന് ചോദിച്ചാൽ, അന്ന് ആ അധ്യാപകൻ പറഞ്ഞ ഉത്തരം ഇതായിരുന്നു..’The Reward of Risk = Profit ‘. നീ എത്രത്തോളം റിസ്ക് എടുക്കുന്നോ.. അത്രത്തോളം പ്രോഫിറ്റ് നിനക്ക് ലഭിക്കും.സിനിമാമേഖലയിൽ ഒരു റിസ്ക് ഉണ്ട് അതാണ് അതിൻറ്റെ വെല്ലുവിളി.എനിക്ക് റിസ്ക് എടുക്കാൻ ഇഷ്ടമാണ്.ഞാൻ അങ്ങനെശീലിച്ചു പോയി.എൻറ്റെ അടുത്ത ജനറേഷന് അതിന് കഴിയുമോ എന്ന് അറിയില്ല.സിനിമയിൽ വന്ന ശേഷം എനിക്ക് ആകെ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നം’വെയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്.
? മലയാളത്തിൻറ്റേ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഗുഡ് വിൽ മൂന്നാമതും ഒരു സിനിമ ഒരുക്കുമ്പോൾ എന്ത് തോന്നുന്നു
=മമ്മൂക്കയോടൊപ്പം മൂന്നാമത് സിനിമയെടുക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു.അത് 30 സിനിമയായി മാറട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ഇത്രയും ആത്മാർത്ഥമായി സിനിമയെ കാണുന്ന വേറൊരാൾ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.സിനിമ ഒരു പാഷൻ ആയി കൊണ്ട് നടക്കുകയും സിനിമാ ജീവിതത്തെ അത്രത്തോളം ഇഷ്ടപ്പെടുകയും സിനിമയെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിച്ചു മുന്നോട്ട് പോകുന്ന ഒരാളാണ് മമ്മൂക്ക.നമ്മൾ കുടുംബത്തിലെ ഒരാളുമായി സിനിമ ചെയ്യുന്ന പോലെയുള്ള സുഖമാണ് മമ്മൂക്കയോടൊപ്പം.
? ഷൈലോക്കിൻറ്റെ ബഡ്ജറ്റിനെക്കുറിച്ചു വെളിപ്പെടുത്താൻ കഴിയുമെങ്കിൽ
=അബ്രഹാമിൻറ്റെ സന്തതികൾ’ എന്ന സിനിമയേക്കാൾ മുതൽ മുടക്കുള്ള സിനിമയാണ് ഷൈലോക്ക്.ഗുഡ്‌വിൽ ചെയ്തിട്ടുള്ളതിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൂടിയാണ് ഷൈലോക്ക്.
? ഷൈലോക്കിൻറ്റെ റിലീസിനേയും മാർക്കറ്റിങ്ങിനേയും പറ്റി
= ജനുവരി 23നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.ലോകമെമ്പാടും ഇതേ തീയതിയിൽ തന്നെ എത്തിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്.മാർക്കറ്റിംഗ് വശം വളരെഭംഗിയായി തന്നെ ചെയ്യുന്നുണ്ട്.
? ഷൈലോക്കിനെ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് എന്താണ് പറയാൻ ഉള്ളത്
= നിങ്ങൾക്കെല്ലാം സന്തോഷത്തോടെ പോയി ഈ സിനിമ കാണാൻ കഴിയും. അടിപൊളി ആക്ഷനുകളും കുടുംബ ബന്ധങ്ങളും സെൻറ്റിമെൻറ്റ്സ്തുടങ്ങി എല്ലാം ചേർന്നൊരു നല്ല എൻറ്റർറ്റെയിനർ ആണ് ഷൈലോക്ക്.എല്ലാവർക്കും ധൈര്യമായി കുടുംബസമേതം കാണാം ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല, ബോറടിപ്പിക്കില്ല അത് ഉറപ്പ്.
