ട്രയിലർ ലോഞ്ചിൽ മധുരരാജയേക്കാൾ മാസ്സ് ആയി മെഗാസ്റ്റാർ മമ്മൂട്ടി .
മലയാള സിനിമയിൽ മധുര രാജ തരംഗം ആരംഭിക്കാൻ ഇനി നാളുകൾ മാത്രം. ഒമ്പതു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ പോക്കിരി രാജയിലെ കേന്ദ്ര കഥാപാത്രമായ രാജ വീണ്ടും മധുരരാജയായി എത്തുമ്പോൾ മലയാള സിനിമക്ക് പ്രതീക്ഷകൾ ഒരുപാടാണ്. നെൽസൺ ഐപ്പ് സിനിമാസിൻറ്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിച്ചു ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രയിലർ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
ദുരൂഹതകൾ ഒരു പാട് നിറഞ്ഞ കായലിനു നടുവിലുള്ള ഒരു തുരുത്തിലേക്ക് അവിടുത്തെ പ്രശ്ങ്ങളിലേക്കു വീണ്ടും രാജ എത്തുന്നതായാണ് ട്രയിലറിൽ കാണിച്ചിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചടുലത നിറഞ്ഞ സംഭാഷണങ്ങളും, ആക്ഷനും കൂടാതെ കോമഡി, സെൻറ്റിമെൻറ്റ്‌സ്, പ്രണയം, ഡാൻസ് അങ്ങനെ ഒരു ഫാമിലി മാസ്സ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേർത്താണ് ഇത്തവണ രാജ ഇറങ്ങുന്നത് എന്ന് ട്രയിലറിൽ നിന്ന് വ്യക്തം. വൈശാഖ് എൻറ്റർറ്റെയിൻമെൻറ്റ്സിൻറ്റെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തിരിക്കുന്ന ട്രെയിലർ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ കണ്ടിരിക്കുന്നത് നിരവധിപേരാണ്. സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മധുരരാജ കാണാൻ കട്ട വെയിറ്റിങ്ങിൽ ആണെന്ന് ട്രയിലറിൻറ്റെ കമൻറ്റുകളിൽ വ്യക്തം.
അബുദാബിയിൽ നടന്ന വർണാഭമായ ചടങ്ങിൽ വെച്ചായിരുന്നു മധുരരാജയുടെ ട്രയിലർ ലോഞ്ചു നടന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ വർണാഭമാക്കി. ചടങ്ങിനിടയിൽ മാധ്യമ പ്രവർത്തകരുടെ ചില ചോദ്യങ്ങൾക്കു മമ്മൂട്ടി നൽകിയ മറുപടി മധുരരാജയേക്കാൾ മാസ്സും ആയി. ”എന്തുകൊണ്ടാണ് മലയാളത്തിൽ മധുരരാജ പോലൊരു ചിത്രം റിലീസ് ആകുന്നതെന്ന് ചോദിച്ച മാധ്യമപ്രവർത്തകന് മമ്മൂക്ക നൽകിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ . രാജ 2 പോലെയൊരു ചിത്രത്തിൻറ്റെ ആവശ്യകത എന്താണ്? മലയാളികളുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യുകയാണോ? എന്നായിരുന്നു മാധ്യമ പ്രവർത്തകൻറ്റെ ചോദ്യം. ഇതിനു മമ്മൂട്ടി നൽകിയ ഉത്തരം ഇങ്ങനെ
‘അവഞ്ചേഴ്സ് 14 തവണ വന്നു. അപ്പോഴൊന്നും ഒരു കുഴപ്പവും ഇല്ലാതെ അത് ഇരുന്നു കണ്ടു. നമ്മളൊരു പാവം രാജയെടുത്തപ്പോഴാണ്….’- മമ്മൂട്ടിയുടെ ഡയലോഗിന് നിറഞ്ഞ കൈയ്യടിയായിരുന്നു. മമ്മൂട്ടിയുടെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജും. ഇതേപറ്റിയുള്ള ഒരു ട്രോൾ തൻറ്റെ ട്വിറ്ററിൽ ഷെയർ ചെയ്തശേഷം ‘ഇഷ്ടപ്പെട്ടു’ എന്നാണ് അദ്ദേഹം കുറിച്ചത്.
പോക്കിരിരാജയിൽ അനുജനായി അവതരിപ്പിച്ച പൃഥ്വിരാജ് എന്തുകൊണ്ടാണ് മധുരരാജയിൽ ഇല്ലാത്തതെന്ന ചോദ്യത്തിനും കൺവിൻസിങ് ആയ ഉത്തരം ഉണ്ട് മമ്മൂട്ടിക്ക്
‘പോക്കിരിരാജയിലെ ചില കഥാപാത്രങ്ങളെ മാത്രം അതേപടി മധുരരാജയിലും കൊണ്ടുവന്നിട്ടുണ്ട്. സലിം കുമാർ അവതരിപ്പിക്കുന്ന സുധാകർ മംഗളോദയം, നെടുമുടി വേണുവിൻറ്റെ അച്ഛൻ കഥാപാത്രം, അമ്മാവനായ വിജയ രാഘവൻ , രാജയുടെ സന്തതസഹചാരികൾ, എന്നിവരാണ് മധുരരാജയിലും റിപീറ്റ് ചെയ്യപ്പെടുന്നത്. പൃഥ്വിരാജ് ചെയ്ത സൂര്യ കല്യാണം കഴിച്ച് ലണ്ടനിലാണുള്ളത്. ഈ കഥ നടക്കുന്ന സ്ഥലത്ത് വരാൻ സൂര്യയ്ക്ക് കഴിയില്ല. അതാണ് ആ കഥാപാത്രത്തെ ഉൾപ്പെടുത്താത്തത്.’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടിയോ അതോ മോഹൻലാലോ എന്ന മലയാള സിനിമ നാല് പതിറ്റാണ്ടായി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തെ ഇത്തവണ ട്രെയിലർ ലോഞ്ചിൽ നേരിടേണ്ടി വന്നത് പീറ്റർ ഹെയിനാണ്. മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ആളാണ് പീറ്റര്‍ ഹെയിന്‍. പീറ്ററിൻറ്റെ അനുഭവത്തില്‍ ആരാണ് കൂടുതൽ ഫ്ലെക്സിബിള്‍ എന്ന ചോദ്യമായിരുന്നു പീറ്റർ ഹെയ്ന് നേരെ വന്നത്.
അതൊരു കുഴപ്പം പിടിച്ച ചോദ്യമാണെന്നും ഇത് ചോദിച്ച് നിങ്ങളെന്നെ ഒരു മൂലയ്ക്ക് എത്തിച്ചെന്നുമായിരുന്നു പീറ്റര്‍ ഹെയിൻറ്റെ ഉത്തരം. എല്ലാ സിനിമകള്‍ക്കും അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഓരോ ആശയങ്ങളുണ്ട്. ലാല്‍ സാര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മധുരരാജയില്‍ മമ്മൂട്ടിയും അദ്ദേഹത്തിൻറ്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു. എനിക്ക് എന്താണ് വേണ്ടത് അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതിനാല്‍ മമ്മൂക്കയാണ് മികച്ചതെന്നായിരുന്നു പീറ്റര്‍ ഹെയിനിൻറ്റെ ഉത്തരം കൂടി വന്നതോടെ ശരിക്കും ട്രയിലറിൽ കാണിച്ചിരിക്കുന്ന മധുരരാജയേക്കാൾ മാസ്സ് ആയി മാറി മമ്മൂട്ടി.
-അരുൺ കുമാർ
Pls like and share page
https://www.facebook.com/mammoottytimesmagazine/