“Its a treat for malayalam audience.Thats sure”
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ‘ട്രാൻസ്’ എന്ന സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിവ.
ഏകദേശം രണ്ട് കൊല്ലം നീണ്ടു നിന്ന ‘ട്രാൻസ്’ന്റെ ഷൂട്ട് ഇന്നലെ അവസാനിച്ചു.വളരെ രഹസ്യസ്വഭാവം കാണിച്ച് സിനിമയെ കുറിച്ച് അധികമൊന്നും പുറത്ത് പറയാതെ ഷൂട്ട് കൊണ്ടുപോയത് കൊണ്ടായിരിക്കാം,ഈ സിനിമയെ പറ്റി അറിയാനും അത് തിയേറ്ററിൽ ഇറങ്ങി കാണാനും മലയാളി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ഈ സിനിമയിൽ നമ്മുക്കുള്ള വിശ്വാസം അതിൽ വർക്ക് ചെയ്തിരിക്കുന്ന ടീമിൽ തന്നെയാണ്.
2012 ൽ ഇറങ്ങിയ ഉസ്താദ് ഹോട്ടലിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ട്രാൻസ് നമ്മുക്ക് തരുന്ന പ്രതീക്ഷകൾ ഏറെയാണ്.അഞ്ചു സുന്ദരികളിലെ ആമിക്ക് ശേഷം അൻവർ റഷീദും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ‘ട്രാൻസ്’.ചെയ്ത സിനിമകളിലൊക്കെ തന്റേതായ കയ്യൊപ്പ് ചാർത്തിയ ഒരു സംവിധായകനും തന്റെ സിനിമകളുടെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാത്ത ഒരു നടനും ഒന്നിക്കുമ്പോൾ,അതും ഇത്രെംകാലത്തെ തയ്യാറെടുപ്പുകളോടെ സിനിമ പൂർത്തിയാകുമ്പോൾ റസൂൽ പൂക്കുട്ടി പറഞ്ഞപോലെ മലയാളി പ്രേക്ഷകർക്ക് ഒരു ഒന്നൊന്നര വിരുന്ന് തന്നെ ട്രാൻസിൽ നിന്ന് പ്രതീക്ഷിക്കാം.
താരദമ്പതികളായ ഫഹദും നസ്രിയയും കല്യാണത്തിന് ശേഷം ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ഇയോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദിന്റെ ഭംഗിയുള്ള ക്യാമറ ഫ്രെയ്മുകളെ ഒന്നുംകൂടെ കാണാൻ ഈ പടത്തിലൂടെ നമ്മുക്ക് സാധിക്കും.ഒറ്റ സ്റ്റെഡി ഷോട്സ് പോലും ഇല്ലാത്ത ചിത്രമാണ് ട്രാൻസ് എന്നാണ് കേൾക്കുന്നത്.അങ്ങനെ ആണേൽ അൻവറിന്റെയും അമൽ നീരദിന്റേയും വേറിട്ടൊരു visual treatment മലയാളികൾക്ക് കാണാൻ കഴിയുമെന്നാണ് വിശ്വാസം.
വിനായകൻ,സൗബിൻ ഷാഹിർ,ശ്രീനാഥ് ഭാസി…ഈ സിനിമയിൽ അഭിനയിക്കുന്ന മറ്റ് പ്രധാന ആൾക്കാർ ഇവരാണ്.ഇവരുടെ പേരുകൾ ഒന്നിച്ചു കേൾക്കുമ്പോൾ കിട്ടുന്ന അതേ രോമാഞ്ചം സിനിമയിലും കാണട്ടെ.അങ്ങനെ ആണേൽ മത്സരം ഒന്നൂടെ കൊഴുക്കും.
അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചുകാണിക്കുന്ന ഒരു പിടി താരങ്ങളും അവരെ ഏത് രീതിയിൽ മേയ്‌ച്ചു കൊണ്ടുപോകണം എന്നറിയാവുന്ന സംവിധായകനും ഉള്ളപ്പോൾ ഈ സിനിമ ഒരു അഡാറു ഐറ്റം ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.