പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമാണ് മധുരരാജ. 2009ൽ പുറത്തിറങ്ങിയ മെഗാ ബ്ലോക്ക്ബസ്റ്റർ പൊക്കിരിരാജയുടെ രണ്ടാം ഭാഗമാണ് ചിത്രം, എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയാണോ ചിത്രം എന്നതിന് ഒരു തെളിവും അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നെൽസൺ ഐപ്പ് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിന്റെ ആദ്യ ടീസർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ മിഡിൽ ഈസ്റ്റ് ലോഞ്ച് ഇന്ന് വൈകീട്ട് 6 മണിക്ക് അബുദാബി അൽ വഹ്ദ മാളിൽ വെച്ച് നടക്കും. ഇതിനായി മമ്മൂട്ടി ഉൾപ്പടെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും, ചിത്രത്തിന്റെ പിന്നണി പ്രവർത്തകരും ഇന്നലെ തന്നെ ദുബൈയിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രെസ്സ് മീറ്റ് ഇന്നലെ ബുർജ് ഖലീഫയിൽ വെച്ച് നടന്നു. മമ്മൂട്ടി, സലീം കുമാർ, രമേശ് പിഷാരടി, പീറ്റർ ഹെയ്‌ൻ, നിർമാതാവ് നെൽസൺ ഐപ്പ്, രമേശ് പിഷാരടി, ബൈജു എഴുപുന്ന, അനുശ്രീ എന്നിവരാണ് പ്രെസ്സ് മീറ്റിൽ പങ്കെടുത്തത്.
https://twitter.com/Forumkeralam1/status/1112716392116178945?s=19
ഇന്ന് വൈകീട്ട് യൂ.എ.ഇ സമയം 6.30നു മധുരരാജയുടെ ട്രൈലെർ ലോഞ്ച് നടക്കും. മിഡിൽ ഈസ്റ്റ് ലോഞ്ചിനൊപ്പം ഓൺലൈനിലും ട്രൈലെർ റിലീസ് ചെയ്യുന്നുണ്ട്. ആരാധകരും, സിനിമാ ആസ്വാദകരും വലിയ ആവേശത്തോടെയാണ് ട്രെയ്ലറിനെ കാത്തിരിക്കുന്നത്. വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ മറ്റൊരു ബ്ലോക്ക്‌ബസ്റ്റർ പിറക്കും എന്ന് തന്നെയാണ് സിനിമാ ആസ്വാദകരുടെ വിശ്വാസം. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തി പെടുത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്‌ൻ ആണ്. മമ്മൂട്ടി വളരെ ഭംഗി ആയി ആക്ഷൻ കൈകാര്യം ചെയ്തിട്ടുണ്ടെന്നു ഇന്നലെ നടന്ന പ്രെസ്സ് മീറ്റിൽ പീറ്റർ ഹെയ്‌ൻ പറഞ്ഞു.വലിയ തുകയ്ക്കാണ് ഫാർസ് ഫിലിം ഈ ചിത്രത്തിന്റെ ജി സി സി വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരിക്കും എന്നാണ് ഇൻഡസ്ടറി സംസാരം.
https://twitter.com/ajmalkabeer_/status/1114000853952647168?s=19