നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതി’കളിലെ ആദ്യ ടീസർ പുറത്തിറങ്ങി. വൻ വരവേൽപ്പാണ് ടീസറിന് ലഭിച്ചത് മണിക്കൂറിനകം തന്നെ ടീസർ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. 45 സെക്കന്റ് ദൈർഖ്യമുള്ള ടീസറാണ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചത്.
ഡെറിക്ക് എബ്രഹാം ഐപിഎസ് എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ കനിഹ, അൻസൺ പോൾ, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോലീസ് സ്റ്റോറി ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹനീഫ് അഥേനിയാണ്. ഗുഡ്വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടിഎൽ ജോർജും, ജോബി ജോർജും ചേർന്നാണ് ‘അബ്രഹാമിന്റെ സന്തതികൾ’ നിർമ്മിച്ചിരിക്കുന്നത്. ജൂൺ 16 ശനിയാഴ്ച ചിത്രം തീയ്യറ്ററുകളിൽ എത്തും.