Connect with us

Hi, what are you looking for?

Latest News

ട്രെൻഡിങ്ങിൽ ഒന്നാമതായി കുട്ടനാട്ടിലെ ആ ഗാനം. പ്രതീക്ഷകൾ ഏറെ നൽകി ഒരു കുട്ടനാടൻ ബ്ലോഗ്.!!

തിരക്കഥാകൃത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം റായ് ലക്ഷ്മി മമ്മൂട്ടിയുടെ നായികയായി എത്തുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഓണത്തിന് തീയ്യറ്ററുകളിൽ എത്തും.ഒരു വൻ താര നിര തന്നെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം എത്തുന്നുണ്ട്.

[smartslider3 slider=14]

ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. കഴിഞ്ഞ ദിവസം പുറത്തു വിട്ട ഗാനം വളരെ മികച്ച അപിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് മറ്റു നായികമാര്‍. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

[smartslider3 slider=13]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A