ഒരു സിനിമ റിലീസ് കേന്ദ്രങ്ങളിൽ നൂറ് ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കുക എന്നത് സമീപകാല മലയാള സിനിമയിൽ അത്ര സാധാരണമല്ല.വൈഡ് റിലീസുമായി ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് പ്രേക്ഷകരുടെ മനം കവർന്ന് ഒരു മെഗാ സ്റ്റാർ ചിത്രം നൂറ് സുവർണ ദിനങ്ങൾ പൂർത്തിയാക്കി. 22 വര്‍ഷങ്ങളോളം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത് പരിചയസമ്പത്തുള്ള ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ മലയാളത്തിലെ പണംവാരിപ്പടങ്ങളിൽ രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്തു. ഡെറിക്ക് എബ്രഹാം എന്ന തകർപ്പൻ പോലീസ് കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞപ്പോൾ റിലീസ് ചെയ്ത് 70 ദിവസങ്ങൾക്കു ശേഷവും ഹൌസ്ഫുൾ ഷോകളുമായി ചിത്രം ജൈത്ര യാത്ര തുടർന്നു. ഫുട്ട് ബോൾ ലോക കപ്പിന്റെ ആവേശവും പ്രളയ ദുരിതവും അടക്കം പ്രതിസന്ധികൾ പലത് കടന്നാണ് ചിത്രം വെള്ളിത്തിരയിൽ പ്രകമ്പനം സൃഷ്ടിച്ചത്. ഗ്രേറ്റ് ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന് ഹനീഫ് അദേനിയാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്.ഗുഡ്വില് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് അബ്രഹാമിന്റെ സന്തതികൾ നിര്‍മിച്ചത്. നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന അഭിനയ ജീവിതത്തിൽ മമ്മൂട്ടി എന്ന താരവും നടനും എണ്ണിയാൽ ഒടുങ്ങാത്ത ഇത്തരം മഹത് വിജയങ്ങൾ തന്റെ പേരിൽ ചേർത്തിട്ടുണ്ട്. തന്നിലെ നടനേയും താരത്തേയും സ്വയം നവീകരിച്ച് മാറുന്ന പ്രേക്ഷകാഭിരുചികൾക്കൊപ്പം സഞ്ചരിക്കുന്ന മഹാ നടൻ തന്റെ താര സിംഹാസനത്തിൽ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുന്നതിന് മലയാള സിനിമ ഒരിക്കൽ കൂടി സാക്ഷിയായിരിക്കുകയാണ് ഈ മഹാ വിജയത്തിലൂടെ.
rafeeq
September 27, 2018 at 5:32 AM
മമ്മൂട്ടി യുടെ വിജയം