മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണിപ്പോൾ സൊഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. കട്ട താടി വച്ച് കൂടുതൽ ഗ്രാമർ ആയിരിക്കുന്നു മലയാളത്തിന്റെ നിത്യ യൗവനം.
നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് പൂർയാക്കിയ മമ്മൂട്ടി ആ ചിത്രത്തിനുവേണ്ടി വളർത്തിയ താടിയുമായാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ഈ താടിയിൽ മറ്റൊരു അടാർ ഐറ്റം അണിയറയിൽ ഒരുങ്ങുന്നുണ്ട്… പ്രേക്ഷക ലോകം ആവേശപൂർവം കാത്തിരിക്കുന്ന ബിലാൽ എന്ന ഫയർ ബ്രാൻഡ് കഥാപാത്രത്തിന്റെ ഒരുക്കങ്ങളിലേക്കാണ് ഇനി മമ്മൂട്ടി കടക്കുന്നത്. ബിലാലിൽ ബിഗ് ബി യിലെ പഴയ ഗെറ്റപ് പോലെ കുറ്റിത്താടിയും കുറ്റി മീശയുമായിട്ടായിരിക്കും മമ്മൂട്ടി പ്രത്യക്ഷപ്പെടുക.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിൽ ബിഗ് ബിയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
ഉണ്ണി ആർ ആണ് തിരക്കഥ.
തന്റെ സിനിമാ ജീവിതത്തിൽ ടേണിംഗ് പോയിന്റ് ആയി മാറിയ ബിഗ്‌ബിയിലെ പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദർ ഒരിക്കൽ കൂടി ബിലാലിനു വേണ്ടി ആ സംഗീതം ഒരുക്കുന്നതിന്റെ ത്രില്ലിലാണ്.
മാർച്ച് 10നും 15നും ഇടയിൽ ബിലാൽ ചിത്രീകരണം ആരംഭിക്കും.
ബിലാലിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി സത്യൻ അന്തിക്കാട് ഇഖ്ബാൽ കുറ്റിപ്പുറം ചിത്രത്തിൽ ജോയിൻ ചെയ്യും. അതു പൂർത്തിയാക്കിയ ശേഷമാണ് ബിലാലിന്റെ ലാസ്റ്റ് ഷെഡ്യുളിൽ പങ്കെടുക്കുക. 2020 പൂജ റിലീസ് ആയാണ് ബിലാൽ പ്ലാൻ ചെയ്യുന്നത്.
ഇതേസമയം മമ്മൂട്ടി കേരള മുഖ്യമന്ത്രി ആയി വേഷമിടുന്ന വൺ വിഷു ചിത്രമായി ഏപ്രിൽ മൂന്നിന് തിയേറ്ററുകളിൽ എത്തും.