നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി റിലീസിന് തയ്യാറെടുക്കുന്നു. തിയേറ്ററുകളിൽ ചിരിയുത്സവം തീർക്കാൻ മൂന്ന് ഷാജിമാരുടെ കഥയുമായാണ് നാദിർഷ ഇത്തവണ എത്തുന്നത് . ആസിഫലി, ബിജു മേനോൻ , ബൈജു എന്നിവർ മൂന്ന് ഷാജിമാരായി എത്തുന്ന ചിത്രം ഏപ്രിൽ ആദ്യവാരമാണ് തീയറ്ററുകളിൽ എത്തുന്നത്.കട്ടപ്പനയിലെ ഋതിക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്‍റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.നിഖില വിമല്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹമാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നന്‍ ആണ്.

