തിര നിറയ്ക്കാനുള്ള യൗവ്വനം മമ്മൂട്ടിക്കും കാണാനുള്ള കൊതി ഞങ്ങൾക്കും…
സിനിമ കണ്ട അനുഭവങ്ങൾ പറയുന്നത് ഒരു പാട് കേട്ടിട്ടുണ്ട് എങ്കിലും ഒരു സിനിമ കണ്ട അനുഭവം എഴുത്തുന്നത് ആദ്യമായിട്ടാണ് സത്യത്തിൽ അതിനുള്ള അവസരം കിട്ടിയത് ഇപ്പോൾ ആണെന്ന് മാത്രം.
എൻ്റെ ഓർമ്മയിൽ മമ്മൂട്ടിയുടെ പടങ്ങൾ ഒരു പാട് ഉണ്ടെങ്കിലും ആദ്യമായി തിയ്യറ്ററിൽ പോയി കണ്ട സിനിമ ഓർക്കുമ്പോൾ ഓർമ്മ വരുന്നത് ഇൻസ്പെക്ടർ ബലറാം ആയിരുന്നു. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരം മാത്രമുള്ള ചാവക്കാട് ദർശനയിൽ നിന്നാണ് സിനിമ കണ്ടത് ഞാനും അപ്പച്ചനും പിന്നെ ചേട്ടനും കൂടിയാണ് അന്ന് സിനിമയക്ക് പോയത് ശരാശരി ഒരു നല്ല തിയ്യറ്റർ തന്നെയായിരുന്നു ദർശന അക്കാലത്ത് ദർശനയിൽ റിലീസിങ്ങ് പടങ്ങൾ ഉണ്ടായിരുന്നില്ല എങ്കിലും അവധി ദിവസങ്ങളിൽ ശരാശരി തിരക്കുണ്ടായിരിക്കും ഇൻസ്പെക്ടർ ബലറാം ദർശനയിൽ കളിക്കുമ്പോൾ ശനിയാഴ്ച്ച ഒരു കാറിൻ്റ മുമ്പിലും പിന്നിലും ഇൻസ്പെക്ടർ ബലറാമിൻ്റെ ബോഡും വെച്ച് ഉച്ചഭാഷ ണിയിൽ വിളിച്ച് പറഞ്ഞ് പോയിരുന്നത് സൂപ്പർ ഹിറ്റ് ചലച്ചിത്രം ഇൻസ്പെക്ടർ ബലറാം ദിവസേന മൂന്ന് കളികൾ അതിൽ നിന്നും നോട്ടീസുകൾ വിതരണം ചെയ്തിരുന്നു അത് അപ്പച്ചനെ കാണിച്ച് ഒരു വിധം സമ്മതിപ്പിച്ചു.
ഞങ്ങൾ പോയത് ഒരു ഞായറാഴ്ച്ച ഫസ്റ്റ് ഷോയക്ക് ആയിരുന്നു തിരക്കു കാരണം ടിക്കറ്റ് കിട്ടുമോ എന്നുള്ള ആശങ്കയും ഉണ്ടായിരുന്നു അവിടെ ചെലുമ്പോൾ അത്യാവശ്യം തിരക്ക് ഉണ്ട് അപ്പച്ചൻ ടിക്കറ്റ് എടുക്കാൻ വരിയിൽ നിന്നു ഞാനും ചേട്ടനും തിയ്യറ്റിൻ്റ ചുമരിലുള്ള പോസ്റ്ററുകൾ നോക്കി സിനിമ കാണാനുള്ള ആകാംഷയിൽ തിയ്യയറ്ററിൻ്റെ് വരാന്തയിലുള്ള നീളത്തിൽ ഉള്ള ബഞ്ചിൽ ഇരുന്നു. ടിക്കറ്റ് കൊടുക്കാനുള്ള ബെൽ അടിച്ചു ടിക്കറ്റ് കൊടുത്ത് തുടങ്ങി കുറച്ച് കഴിഞ്ഞ് മുഖത്ത് ചെറുപുഞ്ചിരിയുമായി മൂന്ന് റോസ് നിറത്തിലുള്ള ടിക്കറ്റുമായി അപ്പച്ചൻ വരുന്നു അതു കണ്ടതും ഞങ്ങളുടെ മുഖത്ത് വലിയ സന്തോഷം വന്നു. ടിക്കറ്റ് കീറാൻ പ്രവേശന കവാടത്തിൽ നിൽക്കുന്ന ചേട്ടന് ടിക്കറ്റ് കൊടുത്ത് തിയ്യറ്ററിൻ്റെ അകത്ത് കടന്നു. ബാൽക്കണിക്ക് താഴെ ഫാനുള്ള ഭാഗം നോക്കി ഇരുന്നു. സ്ക്രീനിൽ വെളിച്ചം വന്നു ഹാളിൽ പുകവലി പാടില്ല, കസേരയിൽ ചവിട്ടരുത്… അതിന് ശേഷം കുറച്ച് നാട്ടിലുള്ള കടകളുടെ പരസ്യങ്ങൾ കാണിച്ചു തുടങ്ങി പതിയെ തിയ്യറ്ററിൻ്റെ ഉള്ളിലെ എല്ലാ ലൈറ്റും അണച്ചു പടം തുടങ്ങി… ഒപ്പം ആവേശവും പോസ്റ്ററിൽ കാണിച്ചിട്ടുള്ള ഭാഗങ്ങൾ എപ്പോൾ വരും ഈ സിനിമയിൽ എത്ര ഇടി ഉണ്ടാക്കും അതൊക്കെ ഓർത്ത് പടം രസിച്ചു കണ്ടു അതിൽ മമ്മൂട്ടി ഒരു വീപ്പയക്ക് ഉള്ളിൽ കയറി ഉരുണ്ട് പോകുന്ന സീനും വില്ലൻ ഷായെ പിടിക്കാൻ പോകുന്ന ഭാഗങ്ങളും ഹിന്ദി ഡയലോഗും ഒക്കെ മനസ്സിൽ മായാതെ നിൽക്കുന്ന ഭാഗങ്ങളാണ് ഇടവേളയിൽ അപ്പച്ചൻ വാങ്ങിതന്ന ജോയ് ഐസ്ക്രീം ആസ്വദിച്ചു കഴിച്ചാണ് സിനിമ കണ്ടത് അതൊക്കെ ഇന്ന് ഓർക്കുമ്പോൾ ഒരു തമാശയായി തോന്നുന്നു എങ്കിലും അന്നൊക്കെ കൂട്ടുകാരോട് വീമ്പു പറയാൻ കിട്ടിയ അവസരമായിരുന്നു അതെല്ലാം…
