Connect with us

Hi, what are you looking for?

Latest News

തുടർച്ചയായി 50 മണിക്കൂർ ഷോ :മധുരരാജായിലൂടെ പുതിയ റെക്കോർഡ് സൃഷ്ടിച്ചു മാർസ് സിനിമാസ്

തുടർച്ചയായ 48 മണിക്കൂർ എന്ന ലൂസിഫറിന്റെ റെക്കോർഡാണ് മധുരരാജ മറികടന്നത്. 

തുടർച്ചയായി 50 മണിക്കൂർ പ്രദർശനം നടത്തി മധുരരാജായിലൂടെ ചങ്ങരംകുളം  മാർസ് സിനിമാസ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. നേരത്തെ തുടർച്ചയായി 48 മണിക്കൂർ ഷോ നടത്തിയ ലൂസിഫറിന്റെ റെക്കോർഡാണ് ഇവിടെ മധുരരാജ മറികടന്നത്. റിലീസ് ദിവസമായ12.04.19 നു രാവിലെ 9 മണിയ്ക്ക് തുടങ്ങിയ മാരത്തോൺ ഷോ 15നു പുലർച്ചെ രണ്ട് മണി വരെ തുടർന്നു. ഏകദേശം 62 മണിക്കൂറോളമാണ് ചിത്രം തുടർച്ചയായി പ്രദർശിപ്പിച്ചത്.

15നു വിഷു പ്രമാണിച്ചു രാവിലെ ഷോ ഏതാനും മണിക്കൂറുകൾ നിർത്തിയതിനാൽ തുടർച്ചയായ 70 മണിക്കൂർ എന്ന റെക്കോർഡിലേക്ക് എത്തിയില്ല എങ്കിലും 50 മണിക്കൂറിലധികം തുടർച്ചയായി പ്രദർശിപ്പിച്ച സിനിമ എന്ന റെക്കോർഡ് മധുരരാജെയ്ക്കും തിയേറ്റർ മാർസ് സിനിമാസിനും സ്വന്തം.
ഈ ചരിത്ര നേട്ടം കൈവരിക്കാൻ തനിക്ക് പിന്തുണ നൽകിയ മമ്മൂട്ടി ഫാൻസ്‌ അംഗങ്ങളോടും ഊണും ഉറക്കവുമില്ലാതെ സഹകരിച്ച തിയേറ്റർ സ്റ്റാഫുകളോടും സർവോപരി ഈ നേട്ടത്തിനു കാരണക്കാരായ പ്രേക്ഷകരോടും നന്ദിയും കടപ്പാടും ഉണ്ടെന്ന് തിയേറ്റർ ഉടമ അജിത് മയനാട്ട്, മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.

ഈ ചരിത്രനേട്ടം ആഘോഷിക്കാൻ മധുരരാജെയുടെ സംവിധായകൻ വൈശാഖ്,  തിരക്കഥാകൃത്ത് ഉദയകൃഷ്ണ,  നിർമ്മാതാവ് നെൽസൺ ഐപ് എന്നിവർ തിയേറ്ററിൽ എത്തിയിരുന്നു. കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ച ചടങ്ങിൽ തിയേറ്റർ ഉടമ അജിത്,  മൂവരെയും പൊന്നാട അണിയിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A