തെലുങ്കിലെ അരങ്ങേറ്റം ഗംഭീരമാക്കി ദുൽഖർ സൽമാൻ. പ്രശസ്ത നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി തെലുങ്കിൽ ഗംഭീര അഭിപ്രായം നേടി ബോക്സോഫീസിൽ വൻ നേട്ടം കൈയവരിക്കുമ്പോൾ മലയാളത്തിന്റെ താരപുത്രന് അഭിമാനിക്കാൻ ഏറെയുണ്ട്. കാതൽ മന്നൻ ജമിനി ഗണേശന്റെ വേഷത്തിലെത്തി പ്രേക്ഷകരിടെയും പ്രശസ്ത സിനിമാക്കാരുടെയും മനം കവർന്ന ദുൽഖർ മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരമായി തെന്നിന്ത്യിൽ യുവ താരങ്ങളിൽ നമ്പർ വൺ പദവി പങ്കിടുകയാണ്.
മഹാനടിയിൽ ജമിനി ഗണേശനായുള്ള ദുൽഖറിന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതാണ്.
തെലുങ്കിലെ അതികായനായ രാജമൗലിയെപ്പോലും തന്റെ ആരാധകരാക്കി മാറ്റുന്ന ദുൽഖർ മാജിക്കാണിപ്പ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
മഹാനടിയിലെ ദുൽഖറിന്റെ പ്രകടനത്തെക്കുറിച്ച് രാജമൗലി തനെ റ്റ്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:
“Dulqer Salman is absolutely fantastic. I am his fan now.”
സാവിത്രിയായി വേഷമിട്ട കീർത്തി സുരേഷിന്റെ പ്രകടനത്തെയും വാനോളം പുകഴ്ത്തുന്നു രാജമൗലി. കീർത്തിയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസ് എന്നാണു രാജമൗലി വിശേഷിപ്പിച്ചത്.തെലുങ്ക് പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണു ഈ ചിത്രത്തെ വരവേൽക്കുന്നത്. ക്ലൈമാക്സിൽ നിറഞ്ഞ കൈയടിയാണു ചിത്രത്തിനു ലഭിക്കുന്നത്. ക്ലൈമാക്സിൽ പ്രേക്ഷകർ നിർത്താതെ കൈയയ്ടിക്കുന്നതും സിനിമ കഴിഞ്ഞശേഷം സീറ്റിൽ നിന്നും എഴുന്നേൽക്കാതിരിക്കുന്നതുമായ അപൂർവ്വ കാഴ്ചക്കാണു ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്. യു.എസ് പ്രീമിയറിൽ ബ്ലോക് ബസ്റ്ററിൽ ഇടം പിടിച്ച ഈ ദുൽഖർ ചിത്രം അല്ലു അർജ്ജുൻ ചിത്രത്തെയും മറികടന്നിരിക്കുന്നു.
ഈ സിനിമയോടെ ദുൽഖർ തെലുങ്കിലും നമ്പർ വൺ പദവി നേടുകയാണ്. ദുൽഖറിന്റെ തെലുങ്കിലെ അരങ്ങേറ്റം ഗംഭീരമാക്കി എന്നാണു അവിടുത്തെ മീഡിയകളും വിലയിരുത്തുന്നത്.
ഒരു ബയോപിക് എന്നതിലുപരി മനോഹരമായ ഒരു പ്രണയകഥ പറയുന്ന മഹാനടി ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ചിത്രങ്ങളിൽ മുൻ നിരയിൽ എത്തുമെന്നാണു തിയേറ്റർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മഹാനടിയുടെ തമിഴ് പതിപ്പായ നടികിയർ തിലകം 10-നു തമിഴ് നാട്ടിലും 11-നു കേരളത്തിലും പ്രദർശനത്തിനെത്തും. കേരളത്തിൽ സൂര്യ സുനിലാണു ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്.