അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നാലാമത്തെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്
https://twitter.com/MMammoottyTimes/status/999218857230430208?s=19
ഷാജി പാടൂറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്ക്‌ബസ്റ്റർ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദനിയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ഷാജോണ്‍ കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍. ടേക്ക് ഓഫില്‍ സെറ്റുകളിട്ട സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ജൂൺ 16ന് ഈദ് റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തും.
https://twitter.com/MMammoottyTimes/status/998558861052301312?s=19