ഇക്കൊല്ലത്തെ ദീപാവലി കൃസ്തുമസ് സീസൺ ലക്ഷ്യമിട്ട് 30 ബിഗ് ബഡ്ജെറ്റ് ചിത്രങ്ങളാണ് ബോളിവുഡിൽ ഒരുങ്ങുന്നത്. ഇത്രയധികം വമ്പൻ ചിത്രങ്ങൾ കുറഞ്ഞ ഇടവേളയിൽ വെള്ളിത്തിരയിൽ എത്തുന്നത് ഇതാദ്യമാണ്. അമീർ ഖാന്റെ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ ഹിന്ദി സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.അമിതാഭ് ബച്ചൻ, കത്രീന കൈഫ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയിലുണ്ട്. രജനികാന്തിന്റെ ‘2 .0’ ആണ് വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന മറ്റൊരു ചിത്രം. അക്ഷയ് കുമാറും ഈ ചിത്രത്തിലുണ്ട്. അർജുൻ കപൂർ, പരിനീതി ചോപ്ര, എന്നിവർ അഭിനയിക്കുന്ന ‘നമസ്തേ ഇംഗ്‌ളണ്ട്’, ഷാരുഖ് ഖാൻ നായകനാകുന്ന ‘സീറോ’, രൺവീർ സിംഗിന്റെ ‘സിംബ’, ആയുഷ്മാൻ ഖുറാനയുടെ ‘ബദായി ഹൊ തു ടോട്ടൽ ദമാൽ’ തുടങ്ങിയ ചിത്രങ്ങളും ഉത്സവ സീസൺ ലക്ഷ്യമിട്ട് വെളളിത്തിരയിൽ എത്താൻ ഒരുങ്ങുന്നു. ഈ വർഷത്തെ മൊത്തം വരുമാനത്തിന്റെ 28 ശതമാനം ഈ ഉത്സവ സീസൺ കൊണ്ട് ബോളിവുഡ് സ്വന്തമാക്കുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്‌ദ്ധരുടെ കണക്കു കൂട്ടൽ