മലയാളത്തിന് പുറമേ മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ.ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ‘സോയ ഫാക്റ്റർ’. ഈ ചിത്രത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.സോനം കപൂറാണ് സോയ ഫാക്റ്ററിലെ നായിക. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ ആണ് മലയാളത്തിൽ ദുൽഖറിന്റെ അടുത്ത റിലീസ്.ഏറെ പ്രശംസ പിടിച്ചു പറ്റിയ ‘ടെയ്ക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുൽഖറാണ് നായകൻ. ഗോപി സുന്ദർ സംഗീത സംവിധാനവും സാനു ജോൺ വർഗീസ് ഛായാഗ്രഹണവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്നറിയുന്നു.