മാർച് 12-നു ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും.
കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ദുൽഖർ വീണ്ടും തമിഴിൽ നായകനാകുന്നു. പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ നായകനായി എത്തുന്നത്. മാർച്ച് 12നു ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും.
റിലയൻസ് കമ്മ്യുണിക്കേഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കാജൽ അഗർവാൾ നായികയാകും.
ഒറ്റ ഷെഡ്യുളിൽ പൂർത്തിയാകുന്ന ചിത്രത്തിൽ മാർച്ച് 12-നു തന്നെ ദുൽഖർ ജോയിൻ ചെയ്യും.
ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ദുൽഖർ, റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ദുൽഖർ ആദ്യമായി പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന് ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു.
ഇതേസമയം ദുൽഖർ നായകനായി അഭിനയിച്ച പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. തമിഴ് നാട്ടിൽ ഗംഭീര കളക്ഷൻ നേടുന്ന ചിത്രം കേരളത്തിലും ആന്ധ്രയിലും മികച്ച വിജയമാണ് നേടുന്നത്. വിദേശ രാജ്യങ്ങളിലും നല്ല കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം.