ഐക്യദീപത്തിനുള്ള തന്‍റെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യദീപത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഇന്നലെ പുറത്തുവിട്ട വീഡിയോയില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്‍തുകൊണ്ടാണ് മോദി നന്ദി അറിയിച്ചിരിക്കുന്നത്.
“നന്ദി മമ്മൂട്ടി. കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത് നിങ്ങളുടേത് പോലെയുള്ള സാഹോദര്യവും ഐക്യത്തിനു വേണ്ടിയുള്ള ഹൃദയം തൊടുന്ന അഭ്യര്‍ഥനയുമാണ്”, മോദി ട്വിറ്ററില്‍ കുറിച്ചു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം ചേര്‍ത്തിട്ടുണ്ട്.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
