Connect with us

Hi, what are you looking for?

Latest News

നവാഗതരുടെ പ്രിയപ്പെട്ട മെഗാ സ്റ്റാർ സൃഷ്‌ടിച്ച അപൂർവ റെക്കോർഡ്!

നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന നടന്മാരിൽ എക്കാലവും മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. ലാൽജോസ്, ബ്ലെസി, അൻവർ റഷീദ്, മാർട്ടിൻ പ്രക്കാട്ട്, അമൽ നീരദ്, ആഷിഖ് അബു, വൈശാഖ് തുടങ്ങി മലയാള സിനിമയിലെ മുൻ നിര സംവിധായകരിൽ പലരും മമ്മൂട്ടിച്ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ചവരാണ്. 2018 ൽ മമ്മൂട്ടി അഭിനയിച്ച എല്ലാ സിനിമകളും ഒരുക്കിയത് നവാഗത സംവിധായകരാണ് എന്ന അപൂർവതയുമുണ്ട്. ഷാമ്ദത്ത് (സ്ട്രീറ്റ് ലൈറ്റ്‌സ്), ശരത്ത് സന്ദിത്ത് (പരോൾ), ഗിരീഷ് ദാമോദർ (അങ്കിൾ), ഷാജി പാടൂർ (അബ്രഹാമിന്റെ സന്തതികൾ), സേതു (ഒരു കുട്ടനാടൻ ബ്ലോഗ്) എന്നിവരുടെ ആദ്യ സംവിധാന സംരഭങ്ങളിൽ മമ്മൂട്ടി നായക വേഷത്തിലെത്തി. പ്രജേഷ് സെൻ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ക്യാപ്റ്റൻ എന്ന സിനിമയിൽ അതിഥി വേഷത്തിലും മെഗാ സ്റ്റാറിന്റെ സാന്നിധ്യം ഉണ്ടായി. ഇത്രയധികം സംവിധായകരെ ഒരേ വർഷം സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടൻ എന്ന അപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ലോകസിനിമയിൽ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകരെ പരിചയപ്പെടുത്തിയ നടൻ മമ്മൂട്ടി ആയിരിക്കാം.

1 Comment

1 Comment

  1. Avatar

    giffu melattur

    January 4, 2019 at 2:36 PM

    സത്യം…ണ് നമ്മുടെ മമ്മൂട്ടി സാറ്.. K മധു ,.ലാൽ ജോസ്, സണ്ജീവ് ശിവൻ, സോഹൻ സീനുലാൽ,…. ഇങ്ങനെ ഇനിയും പേരുകൾ കാണും

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A