Connect with us

Hi, what are you looking for?

Latest News

‘നായക പരിവേഷം മാറ്റിവെയ്ക്കാന്‍ മനസുള്ള നടനാണ് മമ്മൂക്ക’ – രഞ്ജിത്ത്

രഞ്ജിത്തും മമ്മൂട്ടിയും ചേർന്ന് മലയാളത്തിന് സമ്മാനിച്ച എവർഗ്രീൻ സിനിമയാണ് ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്’. ധനികനെങ്കിലും ഒരു പേരില്ലാത്ത തൃശൂർകാരൻ പ്രാഞ്ചിയേട്ടനെ മമ്മൂട്ടി തന്റെ അഭിനയ മികവിനാൽ അനശ്വരമാക്കിയ ചിത്രം.ഈ ചിത്രത്തോടിണങ്ങി ചേരാന്‍ മമ്മൂട്ടിക്ക്‌ കുറച്ച് സമയമെടുത്തു എന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്നു. സിനിമ ഇന്‍ട്രസ്റ്റിങ്ങായിരിക്കുമെങ്കിലും ഇത് തനിക്ക് വലിയ ഗുണമുണ്ടാക്കാൻ പോവുന്നില്ല എന്ന് മമ്മൂട്ടി ഛായാഗ്രാഹകൻ വേണുവിനോട് സൂചിപ്പിച്ചിരുന്നുവത്രെ. തൃശൂർ ഭാഷയുടെ ഫ്‌ളേവര്‍ കിട്ടാനായി ഇന്നസെന്റ്, ഇടവേള ബാബു, ടിനി ടോം എന്നിവരെ കാസ്റ്റ് ചെയ്തിരുന്നു.അവര്‍ക്ക് തൃശ്ശൂര്‍ ഭാഷ പിടിക്കാന്‍ പറ്റും. ഇതിനൊപ്പം ഷൂട്ടിങ്ങ് സമയത്ത് സ്വാഭാവികമായി ഇഴുകി ചേരാന്‍ പറ്റാത്തതിന്റെ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് മമ്മൂട്ടി ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതത്രെ.നാലഞ്ചു ദിവസം കഴിഞ്ഞപ്പോ മമ്മൂക്ക തന്നെ തന്നെ തിരുത്തി പറഞ്ഞുവെന്നും ‘വേണു, ഇത് ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച്മാര്‍ക്ക് സിനിമയായിരിക്കുമെന്ന്’ പറഞ്ഞതായും രഞ്ജിത്ത് കൂട്ടിച്ചേർത്തു. “അത് മമ്മൂക്കയ്‌ക്കേ ചെയ്യാന്‍ പറ്റൂ. പിന്നെ നായക പരിവേഷം മാറ്റിവെയ്ക്കാന്‍ പറഞ്ഞാല്‍ അതിന് തയ്യാറാവുന്ന മനസ്സും പുള്ളിക്കുണ്ടായിരുന്നു” – രഞ്ജിത്തിന്റെ വാക്കുകൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A