Connect with us

Hi, what are you looking for?

Latest News

നാലാം വിജയത്തിനൊരുങ്ങി മമ്മൂട്ടി ; മണി സാർ നാളെ ചാർജ്ജെടുക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ സമാനതകൾ ഇല്ലാത്ത വിജയമാണ് മൂന്നു ഭാഷാ ചിത്രങ്ങളിലെ തീർത്തും വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളിലൂടെ മമ്മൂട്ടി നേടിയത്.

2019-ൽ മൂന്നു ഭാഷകളിലായി  ഹാട്രിക് ഹിറ്റുകൾ സമ്മാനിച്ച  മമ്മൂട്ടി അതിന്റെ തുടർച്ചയായി നാലാമൂഴത്തിനായി എത്തുകയാണ്,  ഉണ്ടയിലൂടെ.
ഇന്ത്യൻ സിനിമയിൽ തന്നെ സമാനതകൾ ഇല്ലാത്ത വിജയമാണ് മൂന്നു ഭാഷാ ചിത്രങ്ങളിലെ തീർത്തും വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളിലൂടെ മമ്മൂട്ടി നേടിയത്. തമിഴിൽ പേരൻപ് എന്ന ക്ളാസിക് സിനിമയും തെലുങ്കിൽ ബയോപിക് മൂവി യാത്രയും മലയാളത്തിൽ പക്കാ മാസ് എന്റര്ടെയിനറായ മധുരരാജയും ബോക്സോഫീസ് ഹിറ്റുകളാക്കി മമ്മൂട്ടി പുതിയ റെക്കോർഡ് തന്നെ സൃഷ്ടികുളിയായിരുന്നു ഈ വർഷം.
ഈ മൂന്നു സിനിമകളും കൂടി 200 കോടിയിൽ പരം രൂപയുടെ ബിസിനസ്സാണ് നേടിയത്.
ഇങ്ങനെ അതുല്യമായ ഒരു നേട്ടം സ്വന്തമാക്കി നിൽക്കവേയാണ്‌ നാലാം ഹിറ്റിനായി മറ്റൊരു വ്യത്യസ്ത ചിത്രവുമായി മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‍ത ഉണ്ട യിൽ മണികണ്ഠൻ സി പി എന്ന സബ് ഇൻസ്‌പെക്ടർ ആയാണ് മമ്മൂട്ടി വേഷമിടുന്നത്.

കേരളത്തിൽ നിന്നും ഇലക്ഷൻ ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് നിയോഗിക്കപ്പെടുന്ന പത്തംഗ പോലീസ് സംഘത്തെ നയിക്കുന്ന സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രമാകും. തികച്ചും റിയലിസ്റ്റിറ്റിക്കായ ഒരു കഥാപാത്രവും കഥാപശ്ചാത്തലവും ട്രീട്മെന്റുമാണ് ഉണ്ടയുടെ പ്രത്യേകത. ഛത്തീസ്ഗഡിൽ എത്തുന്ന കേരള പോലീസ് ടീമിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും വെല്ലുവിളികളുമാണ് ഖാലിദ് റഹ്‌മാൻ ഉണ്ടയിലൂടെ പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.
ഒട്ടേറെ പോലീസ് കഥകൾ കണ്ട മലയാളിക്ക് പുതിയൊരു അനുഭവം നൽകുന്നതായിരിക്കും ഉണ്ട എന്ന് ഉറപ്പിക്കാം. റിയലിസ്റ്റിക് ട്രീറ്റ്മെന്റിനൊപ്പം ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യം നൽകി ഒരുക്കിയ ഉണ്ട എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ക്ലാസ് എന്റർടെയിനർ മൂവിയായിരിക്കും. 

മൂവി മിൽ,  ജെമിനി സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ട നാളെ (ജൂൺ 14) തിയേറ്ററുകളിൽ എത്തുകയാണ്.
വിഷു വെക്കേഷൻ കാലത്ത് എത്തി വമ്പൻ വിജയം നേടി 100 കോടി ക്ലബ്ബിൽ ഇടം നേടിയ മധുരരാജെയ്ക്കു ശേഷം എത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലക്ക് തിയേറ്ററുകാരും സിനിമാ ഇന്ഡസ്ട്രിയും പ്രേക്ഷകരും ‘ഉണ്ട’യ്ക്കായി ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A