നാല് പതിറ്റാണ്ടോട് അടുക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ,മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്‌ടിച്ച ചിത്രങ്ങൾ നിരവധിയാണ്. വാണിജ്യ ചേരുവകളുമായി എത്തിയ എന്റർടൈനറുകൾ മാത്രമല്ല കുടുംബ ചിത്രങ്ങളും സമാന്തര സിനിമകളും വരെ വൻ വിജയങ്ങളായി മാറ്റിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളും ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ബോക്സ് ഓഫീസിൽ തരംഗമാകുമെന്നാണ് പ്രതീക്ഷ. തകർപ്പൻ സംഘട്ടന രംഗങ്ങളും ത്രസിപ്പിക്കുന്ന കഥാ സന്ദർഭങ്ങളുമായി മെഗാ സ്റ്റാർ നിറഞ്ഞാടുന്ന ചിത്രമായിരിക്കും വൈശാഖ് സംവിധാനം ചെയുന്ന മാസ്സ് എന്റർടൈനർ മധുരരാജ.ജഗപതി ബാബുവിന്റെ വില്ലൻ വേഷവും വൻ താര നിരയും 25 ദിവസം കൊണ്ട് ഷൂട്ട് ചെയ്യുന്ന ഫൈറ്റ് സ്വീക്വൻസുകളും സിനിമയുടെ പ്രത്യേകതകളാണ്. ഖാലിദ് റഹ്‌മാന്റെ ഉണ്ട എന്ന സിനിമയും ഒരു മികച്ച എന്റെർറ്റൈനർ ആകുമെന്നാണ് സൂചന.മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രവും ഏറെ പ്രതീക്ഷകൾ ഉണർത്തുന്നതാണ്. രമേശ് പിഷാരടിയുടെ ഗാന ഗന്ധർവനിൽ വ്യത്യസ്തവും രസകരവുമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. നാദിർഷയുടെ ഐ ആം എ ഡിസ്ക്കോ ഡാൻസർ, കോട്ടയം കുഞ്ഞച്ചൻ-2 , അമീർ, ബിലാൽ തുടങ്ങിയ സിനിമകളും അണിയറയിൽ ഒരുങ്ങുന്നു. സന്തോഷ് വിശ്വനാഥ്, അജയ് വാസുദേവ്, ജോഷി തുടങ്ങിയ സംവിധായകരും മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുന്നു.പേരൻപ്, യാത്ര എന്നീ അന്യ ഭാഷാ ചിത്രങ്ങൾ ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
![](https://mammoottytimes.in/wp-content/uploads/2021/02/logo.png)