ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ഹരം കൊള്ളിക്കുന്ന മാസ് ട്രെയിലറിനു ഗംഭീര വരവേൽപ്.
മലയാളത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടുന്ന ട്രെയിലർ എന്ന റെക്കോർഡ് ഇനി മമ്മൂട്ടിയുടെ മധുരരാജെയ്ക്ക് സ്വന്തം.
നാലു മണിക്കൂറിനുള്ളിൽ രണ്ട് മില്യൺ വ്യൂസ് നേടിയാണ് മധുരരാജാ ഈ റെക്കോർഡ് സ്വന്തമാക്കിയത്. എട്ട് മണിക്കൂർ കൊണ്ട് 2?മില്യൺ വ്യൂസ് എന്ന ലൂസിഫറിന്റെ റെക്കോർഡാണ് മധുരരാജാ തകർത്തത്.
മാസ്സും കോമഡിയും ത്രില്ലും സസ്പെൻസുമെല്ലാം ആയി ശക്തമായ ഒരു കഥയും ചിത്രത്തിലുണ്ട് എന്ന് തെളിയിക്കുന്ന ട്രെയിലർ ആരാധകരെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ ഹരം കൊള്ളിക്കുകയാണ്.
കേവലം 50k സബ്സ്ക്രൈബേഴ്സ് മാത്രമുള്ള ചാനലിലൂടെ റിലീസ് ചെയ്തിട്ടുകൂടി ഈ റെക്കോർഡ് നേട്ടം കൈവരിക്കാൻ മധുരരാജെയ്ക്ക് കഴിഞ്ഞു എങ്കിൽ ബോക്സോഫീസിലും റെക്കോര്ഡുകളുടെ പെരുമഴ തന്നെ ഈ സിനിമ സൃഷ്ടിച്ചേക്കും.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കിയ മധുരരാജാ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കുമെന്ന് ട്രെയിലർ തന്നെ വിളിച്ചുപറയുന്നു.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ മാസ്സും കോമഡിയും ആക്ഷനും എല്ലാമായി മമ്മൂട്ടി നിറഞ്ഞുനിൽക്കുകയാണ്.
