Connect with us

Hi, what are you looking for?

Latest News

‘നിന്നെയൊന്ന് കാണാനായ്’ ആനകള്ളനിലെ ബിജുമേനോൻ പാടിയ ഗാനം റീലിസ് ചെയ്തു.!!

പടയോട്ടത്തിനു ശേഷം ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ആനക്കള്ളന്‍. ചിത്രത്തിൽ ബിജുമേനോൻ ആലപിച്ച ഗാനം റിലീസ് ചെയ്തു.

രണ്ടാം തവണയാണ് ബിജു മേനോന്‍ സിനിമയില്‍ പാട്ടു പാടുന്നത്. ചേട്ടായീസ് എന്ന സിനിമയ്ക്കു വേണ്ടി ബിജു മേനോന്‍ ആലപിച്ച ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഈ മാസം പൂജ റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് നാദിര്‍ഷയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A