എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം.. ചെറുത്ത് തോല്പിച്ചവരാണ് നാം… ഒന്നിച്ചു നിൽക്കാം, നിപ്പയെ കീഴ്പെടുത്താം..
നിപ : ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നു മമ്മൂട്ടി
കൊച്ചി : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു എന്ന വാർത്ത നമ്മളിൽ ഭയം അല്ല ഉണ്ടാക്കേണ്ടത് എന്നും പകരം ജാഗ്രതയാണ് വേണ്ടത് എന്നും നടൻ മമ്മൂട്ടി. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഈ സന്ദേശം നൽകിയത്.
സംസ്ഥാനത്തു വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ ജനം വലിയ ഭീതിയിലാണ്. യഥാർത്ഥ വസ്തുതകളേക്കാൾ ധാരാളം കിവദന്തികളും ഇതുസംബന്ധിച്ചു പരക്കുന്നുണ്ട്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ വഴി. എന്നാൽ ഭയത്തിനു പകരം ജാഗ്രത വർധിപ്പിക്കുകയും അതിലൂടെ കൂട്ടായ്മ ഉണർത്തുകയുമാണ് ചെയ്യേണ്ടത് എന്ന് മമ്മൂട്ടി പറയുന്നു. എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം.. ചെറുത്ത് തോല്പിച്ചവരാണ് നാം… ഒന്നിച്ചു നിൽക്കാം, നിപ്പയെ കീഴ്പെടുത്താം.. അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
മമ്മൂട്ടിയുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ സ്വാഗതം ചെയ്തും പ്രശംസിച്ചും നൂറുകണക്കിന് കമ്മൻറുകളാണ് വരുന്നത്.
സംസ്ഥാനത്തു പ്രളയബാധ ഉണ്ടായപ്പോൾ പല ക്യാമ്പുകളിലും നേരിട്ട് പോയി ജനങ്ങളെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്ത മമ്മൂട്ടിയുടെ അന്നത്തെ പ്രവർത്തികൾ ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയെപ്പോലുള്ള ജനകീയ കലാകാരന്മാരുടെ ഇത്തരം ഇടപെടലുകൾ ജനങ്ങൾക്കിടയിൽ വലിയ ആശ്വാസമാണ് അന്ന് ഉണ്ടാക്കിയത്.
മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് :
നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!