ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള ഏഴാം ദിവസത്തിലേക്ക് കടക്കുമ്പേള്‍ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽ കൂടി ഉയർത്തുകയാണ് മലയാളത്തിന്റെ മഹാ നടൻ.രാം സംവിധാനം ചെയ്ത പേരന്‍പിന്റെ ആദ്യ പ്രദര്‍ശനത്തിന് അഭൂതപ്പൂർവ്വമായ തിരക്കാണ് ഉണ്ടായത്.പ്രതിനിധികളുടെ അഭ്യര്‍ഥനയെ തുടർന്ന് പേരന്പ് വീണ്ടും പ്രദര്ശിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. നിരൂപകരുടേയും പ്രേക്ഷകരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റാൻ പേരൻപിന് സാധിച്ചു.ഷാങ്ഹായ്, റോട്ടർഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തർദേശീയ ചലച്ചിത്ര മേളകളിലും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരുന്നത്. അതിശയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ നിരവധി വിസ്മയ കഥാപാത്രങ്ങൾ അനശ്വരമാക്കിയ മലയാളത്തിന്റെ മഹാ നടൻ സ്പാസ്റ്റിക് പരാലിസിസ് രോഗ ബാധിതയായ ഒരു പെൺകുട്ടിയുടെ അച്ഛനായാണ് പേരൻപിൽ വേഷമിടുന്നത്. രക്ഷിതാവ് എന്ന നിലയില്‍ അമുദന് നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെ അതി ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.തമിഴിൽ ശ്രദ്ധേയങ്ങളായ സിനിമകൾ ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന പേരൻപ് ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് നിർമ്മിച്ചിരിക്കുന്നത്
