നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ:ഗോകുലം ഗോപാലനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. 40 കോടി മുതൽ മുടക്കിൽ ആണ് ചിത്രം എത്തുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം തന്നെയാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി എത്തുമ്പോൾ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ സാനിധ്യം മോഹൻലാൽ ആരാധകർക്കും ആവേശം പകരുന്ന ഒന്നാണ്. പലയിടങ്ങളിലും ഇതിനോടകം ഫാൻസ് ഷോയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞു.
#KayamkulamKochunni #IthikkaraPakki #Mohanlal #Nivinpauly pic.twitter.com/wk2qFSl53W
— Mohanlal Fans Club (@MohanlalMFC) September 29, 2018
ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും എല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമായിരിക്കും കൊച്ചുണ്ണിയിലേതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
Mark your calendar 📅#KayamkulamKochunni releasing on 11th October. By Tamil Nadu State Nivin Pauly Fans and Welfare Association-Hosur
Tamil nadu team official fans club account @NivinPauly_TNFC
Follow and share photos and updates pic.twitter.com/JX4DXg1ve1
— Nivin Pauly FC Tamil Nadu (@NivinPauly_TNFC) September 29, 2018
കളരിഗുരുവായ തങ്ങളായി ബാബു ആന്റണിയും കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ളയായി ഷൈനും ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസറായ കേശവനായി സണ്ണി വെയ്നും വേഷമിടുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നേരത്തെ ഓഗസ്റ്റ് മാസം റിലീസ് പ്ലാൻ ചെയ്ത ചിത്രം കേരളത്തിലെ പ്രളയം മൂലം മാറ്റി വെക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ഒക്ടോബർ 11ന് കായംകുളം കൊച്ചുണ്ണി എത്തുന്നത്.
#KayamkulamKochunni In Cinemas From October 11 🙂 @NivinOfficial @Mohanlal #RosshanAndrrews #SreeGokulamMovies pic.twitter.com/vyFRkE3djL
— Anto Joseph (@IamAntoJoseph) September 29, 2018
