Connect with us

Hi, what are you looking for?

Latest News

‘നിർഭയ’: ഷാജി പാടൂരിന്റെ പുതിയ ചിത്രം ; നമിത പ്രമോദ് നായിക

മമ്മൂട്ടിയെ നായകനാക്കി അബ്രഹാമിന്റെ സന്തതികൾ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം ഒരുക്കിയ ഷാജി പാടൂർ പുതിയ ചിത്രവുമായി എത്തുന്നു. നായികാ പ്രധാന്യമുള്ള ചിത്രത്തിൽ നമിതാ പ്രമോദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.   പത്രപ്രവർത്തകനായ പ്രവീൺ നാരായണൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ഇന്ത്യൻ നിയമവ്യവസ്ഥയുടെ നൈതികതയെ പ്രകോപനപരമായി പുനർ വായിക്കുന്നു.

സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് ചിത്രം നിർമ്മിക്കുന്നത് . ദിലീഷ് പോത്തൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
No Accident is Accidental എന്ന ടാഗ് ലൈനോടെ ഒരുക്കുന്ന ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ഗണത്തിലുള്ള ചിത്രമായിരിക്കുമെന്ന് ഷാജി പാടൂർ പറഞ്ഞു. നമിതാ പ്രമോദിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരിക്കും ഇതിലെ കഥാപാത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A