Connect with us

Hi, what are you looking for?

Latest News

നിർമ്മാണം ദുൽഖർ, നായകൻ ഗ്രിഗറി

ദുൽഖർ നിർമ്മിച്ച് ഗ്രിഗറി നായകനാകുന്ന ചിത്രത്തിൽ അനു സിത്താര,  നിഖില വിമൽ,  അനുപമ പരമേശ്വരൻ എന്നിവർ നായികമാരാകുന്നു. 

മലയാളത്തിന്റെ കരിസ്മാറ്റിക് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു. ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ ഗ്രിഗറിയാണ് നായകൻ. അനു സിതാര, നിഖില വിമൽ,  അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
നവാഗതനായ ഷംസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിക്കുന്നു.

സ്വന്തമായി നിർമ്മാണക്കമ്പനി തുടങ്ങിയ ദുൽഖർ കഴിവുള്ള നവാഗതരായ ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
നിർമ്മാണ കമ്പനിയുടെ പേരും സിനിമയുടെ പേരും ഉടൻ തന്നെ പ്രഖ്യാപിക്കും. ‘അശോകന്റെ ആദ്യരാത്രി’ എന്നാണു സിനിമയുടെ ടൈറ്റിൽ എന്നു ചില വാർത്തകൾ വന്നിരുന്നു. എന്നാൽ അത് ശരിയല്ല എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ദുൽഖർ ഈ സിനിമയിൽ അതിഥി താരമായി എത്തുന്നു എന്ന വാർത്തയും തെറ്റാണ്.

ദുല്ഖറിന്റെതായി ഏറ്റവും ഒടുവിൽ റിലീസായ ഒരു യമണ്ടൻ പ്രേമകഥ വൻ വിജയം നേടി ഇപ്പോഴും തിയേറ്ററുകളിൽ തുടരുകയാണ്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം,  റേഡിയോ ജോക്കി  മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മലയാളത്തിൽ ദുല്ഖറിന്റെ പുതിയ പ്രോജക്ടുകൾ.
തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ,  വാൻ,  ഹിന്ദിയിൽ സോയ ഫാക്ടർ എന്നിവയാണ് ദുല്ഖറിന്റെ റിലീസാകാനുള്ള  മറ്റു ചിത്രങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...

Latest News

രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്. 

© Copyright 2021 Mammootty Times | Designed & Managed by KP.A