ഈ വർഷം മലയാളസിനിമാ ലോകം ഏറ്റവും പ്രതീക്ഷയിൽ കാത്തിരിക്കുന്നത് ആരുടെ സിനിമകൾക്കാണ് എന്നതിന് മെഗാസ്റ്റാർ മമ്മൂട്ടി എന്ന ഒരൊറ്റ ഉത്തരമേയുണ്ടാവു. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തലയുയർത്തി നിൽക്കുന്ന മമ്മൂട്ടിയുടേതായി ഒന്നിനൊന്നു വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അന്യഭാഷകളിൽ നിന്ന് പ്രദർശനത്തിനു എത്തിയ മമ്മൂട്ടി ചിത്രങ്ങളായ പേരൻപും,യാത്രയും ഈ വർഷം തന്നെ സൂപ്പർഹിറ്റായി മാറിയ രണ്ടു മമ്മൂട്ടി ചിത്രങ്ങളും ആണ്.
#Unda Movie Loading🔥@mammukka ❤❤ pic.twitter.com/qccaV8UCGp
— Megastar Addicts (@MegastarAddicts) March 12, 2019
അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ പേരിലെ വ്യത്യസ്തത കൊണ്ടും, സിനിമയുടെ പ്രമേയത്തിൻറ്റെ പുതുമ കൊണ്ടും ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സിനിമയാണ് ഉണ്ട.അനുരാഗ കരിക്കിന്‍ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വാർത്തകളും എല്ലാം തന്നെ സോഷ്യൽമീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
മലയാള സിനിമ മെഗാസ്റ്റാർ മമ്മൂട്ടിയെ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന പോലീസ് വേഷത്തിൽ മമ്മൂട്ടി ഒരിക്കൽക്കൂടി എത്തുന്ന ഉണ്ട ഇപ്പോൾ വാർത്തകളിൽ വന്നിരിക്കുന്നത് സിനിമയുടെ പേരിലെ ഉണ്ട നെടുമ്പാശ്ശേരി എയർപോർട്ടിൽ ശരിക്കും താരമായപ്പോൾ ആണ്. സംഭവം ഇങ്ങനെ…
തൃശൂരിലെ വിയൂരിൽ നടന്ന ഷൂട്ടിങ്ങിനു ശേഷം ഷൂട്ടിങ് സാമഗ്രികളുമായി കൊച്ചിയിൽനിന്ന് ഹൈദ്രാബാദ് വഴി ചത്തീസ്ഘട്ടിലേക്കു പോകാനായി നെടുമ്പാശ്ശേരിയിൽ എത്തിയതായിരുന്നു ഉണ്ട സിനിമയുടെ അണിയറപ്രവർത്തകർ. എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കിടെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ സിനിമയുടെ അണിയറ പ്രവർത്തകരിൽ ഒരാളുടെ ബാഗിൽ തോക്കിൽ ഉപയോഗിക്കുന്ന ബുള്ളറ്റുകൾ കാണാനിടയായത്.ഇതിനേ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസിൻറ്റെ ആയുധവിഭാഗമെത്തി ഈ ബുള്ളറ്റുകൾ പരിശോധന നടത്തി ഇവ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റുകൾ മാത്രം ആണെന്ന് സ്ഥിരീകരിച്ചതിനു ശേഷമാണ് സിനിമയുടെ ഷൂട്ടിങ് സംഘത്തിന് എയർപോർട്ടിനകത്തേക്കു കടക്കാനായത്.
ഏഴ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചത്തീസ്ഘട്ടിലെ ചിത്രീകരണത്തോട് കൂടി ഉണ്ടയുടെ ഷൂട്ടിംഗ് സമാപിക്കും. ഈ വർഷം റംദാൻ റിലീസായി തീയറ്ററുകളിൽ പ്രദർശനത്തിനു എത്തുമെന്നു കരുതപ്പെടുന്ന ഉണ്ടയിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗ്രിഗറി,അർജുൻ അശോക് തുടങ്ങി മലയാള സിനിമയിലെ യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്.
#Unda Movie #DinnerParty👌@mammukka 👍 pic.twitter.com/5KkhEITMtt
— Megastar Addicts (@MegastarAddicts) February 27, 2019