Connect with us

Hi, what are you looking for?

Latest News

‘ന്യുയോർക്ക് ‘: മമ്മൂട്ടിയും വൈശാഖും വീണ്ടും…

മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകരുടെ നിരയിൽ മുൻപന്തിയിലാണ് വൈശാഖിന്റെ സ്ഥാനം.പോക്കിരിരാജ, മധുരരാജ എന്നീ മെഗാ ഹിറ്റുകൾക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്നു. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ഈ ഫാമിലി ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ ‘ന്യൂ യോർക്ക്’ എന്നാണ്. ’ഇര’ എന്ന സിനിമയ്ക്ക് ശേഷം നവീൻ ജോൺ രചന നിർവഹിക്കുന്ന ഈ സിനിമ ‘ യു.ജി.എം പ്രൊഡക്ഷൻസ്’ നിർമ്മിക്കുന്നു. മെഗാസ്റ്റാറിനൊപ്പം ഹോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ സിനിമയിലുണ്ടാകും. ഹോളിവുഡിൽ നിന്നുള്ള പ്രമുഖ ആക്ഷൻ ഡയറക്ടർ ഈ സിനിമയുടെ ഭാഗമാകും .സംവിധാനം ചെയ്ത വാണിജ്യ സിനിമകളെല്ലാം വൻ വിജയങ്ങളാക്കിയ സംവിധായകനും മെഗാ സ്റ്റാറും വീണ്ടും ഒരുമിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാകും ന്യൂയോർക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A