പതിനെട്ടാം പടിയുടെ ഡിജിറ്റൽ പ്രീമിയർ ആഗസ്റ്റ് 9ന്. ചാനൽ സംപ്രേഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ചു ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാംപടിയുടെ ഡിജിറ്റൽ പ്രീമിയർ റിലീസ് ആഗസ്റ്റ് 9 ന്.
ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ആമസോൺ ഡിജിറ്റൽ റൈറ്റ്സ് മോഹ വിലക്കാണ് സ്വന്തമാക്കിയത്.
പതിനെട്ടാംപടിയുടെ ചാനൽ റൈറ്റ്സ് ഏഷ്യാനെറ്റിനാണ്. ഓഗസ്റ്റ് 18ന് ഏഷ്യാനെറ്റിൽ ചിത്രം സംപ്രേഷണം ചെയ്യും
ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ പതിനെട്ടാം പടിയിൽ ഒരുകൂട്ടം പുതുമുഖങ്ങൾക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ തുടങ്ങി വലിയ താരനിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്കിലുള്ള കേമിയോ റോളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പതിനെട്ടാം പടിയുടെ വിജയത്തോടെ മൂന്നു ഭാഷകളിലായി തുടർച്ചയായ അഞ്ചു വിജയങ്ങൾ സ്വന്തമാക്കി മമ്മൂട്ടി പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുന്നു..
അറുപതോളം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രമായ പതിനെട്ടാം പടി ആഗസ്റ്റ് സിനിമയ്ക്ക് വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്. റിലീസിന് മുൻപുതന്നെ ആമസോൺ വൻ തുകയ്ക്ക് ഡിജിറ്റൽ റൈറ്റ് എടുത്തതും ഇപ്പോൾ ഏഷ്യാനെറ്റ് നല്ലൊരു തുകയ്ക്ക് ചാനൽ റൈറ്റ് സ്വന്തമാക്കിയതും തിയേറ്റർ കളക്ഷനും കൂടി ആകുമ്പോൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മികച്ച സാമ്പത്തിക നേട്ടമാണ് ഈ ചിത്രം ആഗസ്റ്റ് സിനിമയ്ക്ക് സമ്മാനിച്ചത്. ഇതോടെ ആഗസ്റ്റ് സിനിമയുടെ ബാനറിൽ പുറത്തു വന്ന സിനിമകളിൽ 99 ശതമാനവും ഹിറ്റ് ചിത്രങ്ങളുടെ നിരയിൽ സ്ഥാനം പിടിച്ചു മലയാള സിനിമയിലെ രാശിയുള്ള ബാനർ എന്ന പേരും സ്വന്തമാക്കുകയാണ്.