പതിനെട്ടാം പടി ജി. സി. സി. റിലീസ് ജൂലൈ 17-ന്
കേരളത്തിൽ സൂപ്പർ വിജയം നേടി മുന്നേറുന്ന പതിനെട്ടാം പടിയുടെ ജിസിസി റിലീസ് ജൂലൈ 17ന്. നേരത്തെ ജൂലൈ 11ന് ആയിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും മറ്റു ചില ചിത്രങ്ങൾ നേരത്തെ ചാർട്ട് ചെയ്തതിനാൽ ജൂലൈ 17-ലേക്ക് മാറ്റുകയായിരുന്നു. ഫാർസ് ഫിലിംസാണ് ജിസിസി വിതരണം.
ഖത്തറിൽ വൻ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ഫാൻസ് ഖത്തർ യൂണിറ്റ് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു ഒരുക്കുന്നത്. സംവിധായകനും നിർമ്മാതാവും താരങ്ങളും ഉൾപ്പെടെ ചിത്രത്തിന്റെ പ്രധാനപ്പെട്ടവർ ഖത്തറിൽ എത്തുന്നുണ്ട്.
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പതിനെട്ടാം പടി മികച്ച അഭിപ്രായം നേടി വൻ കളക്ഷനിൽ നേടി രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ എക്സറ്റൻഡഡ് കാമിയോ റോളാണ് ഹൈലൈറ്റ്. സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രം നല്ലൊരു മെസ്സേജും സമൂഹത്തിനു നൽകുന്നു.