Latest News

‘പതിനെട്ടാം പടി’ വിഷുവിന്. താര നിർണയം പൂർത്തിയായി!

ആഗസ്ത് സിനിമാസിന്റെ ‘പതിനെട്ടം പടി’ 2019 ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തും. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താര നിർണയം പൂർത്തിയായി. ജോണ്‍ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ പ്രിത്വിരാജ്, പ്രിയാ മണി, അഹാന കൃഷ്ണകുമാർ, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയൻ, മണിയൻ പിള്ള രാജു തുടങ്ങിയവരും താര നിരയിലുണ്ട്. എ.എച്ച് കാഷിഫ് സംഗീത സംവിധാനം നിർവഹിക്കുന്നു.18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിർണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക.ഡിസംബർ രണ്ടാം വാരം മമ്മൂട്ടി പതിനെട്ടാം പടിയിൽ ജോയിൻ ചെയ്യും .വ്യത്യസ്തമായ പ്രമേയവും അവതരണ രീതിയുമായെത്തുന്ന പതിനെട്ടാം പടിയ്ക്ക് തിരക്കഥ രചിച്ചതും ശങ്കർ രാമകൃഷ്ണൻ ആണ്.

Click to comment

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A

Exit mobile version