സൂപ്പർ റിപ്പോർട്ടുമായി 18-ആം പടി ബോക്സോഫീസ് ഹിറ്റിലേക്ക് … മമ്മൂട്ടിയ്ക്ക് തുടർച്ചയായ അഞ്ചാം വിജയം
ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പതിനെട്ടാം പടി ഗംഭീര റിപ്പോർട്ടുമായി സൂപ്പർ ഹിറ്റിലേക്ക്. പുതുമുഖങ്ങൾ തകർപ്പൻ പ്രകടനം കാഴ്ചവച്ച ആദ്യ പകുതിയുടെ ആവേശം കത്തിനിൽക്കവേ രണ്ടാം പകുതിയിൽ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന മലയാളത്തിന്റെ മാസ് അവതാരം കൂടി എത്തുന്നതോടെ തിയേറ്ററുകൾ ഇളകി മറിയുകയാണ്. അമേരിക്കയിലെ സാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ജോൺ എബ്രഹാം പാലക്കൽ ഒരു നിർണ്ണായക ഘട്ടത്തിലാണ് കേരളത്തിൽ എത്തുന്നത്.
കിടിലൻ ലുക്കിൽ മാസ് പരിവേഷത്തോടെ മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതോടെ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാകുന്നതിനൊപ്പം സിനിമയുടെ കളറും മൊത്തത്തിൽ മാറുകയാണ്. കിടിലം സംഘട്ടനരംഗങ്ങൾ ഉൾപ്പെടെ അരമണിക്കൂറിലധികം സ്ക്രീനിൽ വിലഞ്ഞാടുന്ന മമ്മൂട്ടി ഒരു നായകന്റെ സാന്നോധ്യമറിയിച്ചാണ് കളം വിടുന്നത്. ശ്രീനിവാസൻ നായകനായ കഥ പറയുമ്പോളിൽ ഗസ്റ്റ് അപ്പിയറൻസിൽ എത്തി സിനിമയെ മൊത്തം കൈപ്പിടിയിൽ ഒതുക്കിയ അതേ മമ്മൂട്ടി മാജിക് ആണ് പുതുമുഖങ്ങൾ നിറഞ്ഞാടിയ പതിനെട്ടാം പടിയിൽ ഇടവേളയ്ക്കു ശേഷം എത്തി മമ്മൂട്ടി സിനിമയെ മൊത്തം തന്റെ മാസ്മരിക വലയത്തിലാക്കുന്നത്.
മാസ് ഗസ്റ്റ് അപ്പിയറൻസിന്റെ കാര്യത്തിലാണെങ്കിൽ നരസിംഹത്തിലെ നന്ദഗോപാൽ മാരാരുടെ അപ്പനായി വരും ഈ ജോൺ എബ്രഹാം പാലക്കൽ !
ഇതോടെതുടർച്ചയായി അഞ്ചു ചിത്രങ്ങൾ സൂപ്പർ ഹിറ്റാക്കി മമ്മൂട്ടി സമാനതകൾ ഇല്ലാത്ത മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിക്കുകയാണ്. 2019 തന്റെ കൈപ്പിടിയിൽ ഒതുക്കി മൂന്നു ഭാഷകളിലായി അഞ്ചു വിജയങ്ങൾ സ്വന്തമാക്കി മമ്മൂട്ടി തന്റെ ജൈത്രയാത്ര തുടരുന്നു.
ശങ്കർ രാമകൃഷ്ണൻ എന്ന പുതുമുഖ സംവിധായകൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഓരോ ഷോട്ടുകളും അതിന്റെ തീവ്രതയോടെ അവതരിപ്പിക്കാൻ തന്നിലെ സംവിധായകനും തിരക്കഥാകൃത്തിനും ഒരുപോലെ കഴിഞ്ഞിരിക്കുന്നു. ഇത്രയധികം പുതുമുഖങ്ങളെ അണിനിരത്തി വലിയ ക്യാൻവാസിൽ പറയുന്ന ക്യാംപസ് കഥയിൽ മമ്മൂട്ടിയും പൃഥ്വിയും ഉണ്ണിമുകുന്ദനും ആര്യയും അടക്കമുള്ള താരങ്ങളെയും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.
മലയാള സിനിമയ്ക്ക് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമിച്ച പതിനെട്ടാം പടിയും സൂപ്പർ വിജയം നേടുമെന്നാണ് തിയേറ്റർ റെസ്പോൻസുകൾ സൂചിപ്പിക്കുന്നത്.