Connect with us

Hi, what are you looking for?

Latest News

പി വി സാമി സ്മാരക അവാർഡ് നാളെ മമ്മൂട്ടിയ്ക്ക് സമർപ്പിക്കും


കോഴിക്കോട് ടാഗോർ ഹാളിൽ രാവിലെ ഒൻപതു മണിയ്ക്ക് അനുസ്മരണ സമ്മേളനം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന അവാർഡ് ദാന സമ്മേളനത്തിൽ എം ടി വാസുദേവൻ നായർ, മമ്മൂട്ടിയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. 

സ്വാതന്ത്ര്യ സമര സേനാനിയും വ്യവസായ പ്രമുഖനുമായിരുന്ന പി വി സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർസിന് പ്രശസ്ത നടൻ മമ്മൂട്ടി അർഹനായി. മാതൃഭൂമി മാനേജിങ് ഡയരക്ടർ എം പി വീരേന്ദ്ര കുമാർ,  ഡോ. സി കെ രാമചന്ദ്രൻ,  സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ്  2019-ലെ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തെരഞ്ഞെടുത്തതെന്ന് പി വി സാമി മെമ്മോറിയൽ ട്രസ്റ്റ് ട്രസ്റ്റി പി വി ഗംഗാധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെപ്തംബർ ഒന്നിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ പുരസ്‌കാരം മമ്മൂട്ടിക്ക് സമർപ്പിക്കും. 
മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിലെ ഏക നടൻ ആയ മമ്മൂട്ടി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ,  കാഴ്ച പദ്ധതി,  ആദിവാസി കുട്ടികളുടെ പഠനച്ചിലാവുകൾ തുടങ്ങി ജീവകാരുണ്യ രംഗത്ത് സജീവമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചാരിറ്റിയുടെ രക്ഷാധികാരി,   ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനുള്ള സ്ട്രീറ്റ് ഇന്ത്യ മൂവ്മെന്റിന്റെ അംബാസഡർ,   പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന മൈ ട്രീ ചലഞ്ച് പദ്ധതിയുടെ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മമ്മൂട്ടി മറ്റു നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങൾ കാഴ്‌ചവച്ചു സമൂഹത്തിനു തന്നെ മാതൃകയായ വ്യക്തിയാണ്. ജീവകാരുണ്യ രംഗത്തെ  മമ്മൂട്ടിയുടെ ഇത്തരം  പ്രവർത്തികൾ മുൻനിർത്തിയാണ് ഈ വർഷത്തെ പി വി സാമി സ്മാരക അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
12 മണിയ്ക്ക് നടക്കുന്ന അവാർഡ് ദാന സമ്മേളനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്ഘാടനം ചെയ്യും. എം പി വീരേന്ദ്രകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ പുരസ്കാരം സമ്മാനിക്കും. കെ മുരളീധരൻ എം പി പൊന്നാടയും എം കെ രാഘവൻ എം പി പ്രശംസാപത്രവും സമ്മാനിക്കുന്ന ചടങ്ങിൽ പി വി ഗംഗാധരൻ ഹാരാർപ്പണം നടത്തും. സത്യൻ അന്തിക്കാട് ബൊക്കെ സമ്മാനിക്കും.
തുടർന്ന് മമ്മൂട്ടി മറുപടി പ്രസംഗം നടത്തും.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...