കണ്ണാം തുമ്പി പോരാമോ…എന്ന ഹിറ്റ് ഗാനത്തിന് പുതിയ
ദൃശ്യ പുനരാവിഷ്‌ക്കാരം വരുന്നു .

ഔസേപ്പച്ചൻറെ സംഗീത സംവിധാനത്തിൽ കിഴിൽ പുറത്തിറങ്ങിയ
കണ്ണാം തുമ്പി പോരാമോ… എന്ന എക്കാലത്തെയും വലിയ ഹിറ്റ് ഗാനത്തിന് പുതിയ
ദൃശ്യ പുനരാവിഷ്‌ക്കാരം ഒരുങ്ങുന്നു …
ഫാസിൽ നിർമ്മിച്ച് കമൽ സംവിധനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന
ചിത്രത്തിലെ ഈ ഗാനം ദുബായിലാണ് ഇത്തവണ ചിത്രികരിച്ചിരുക്കുന്നത്.

ഫ്രേയ മറിയം അയാ മറിയവും അഭിനയിക്കുന്ന ഈ ഗാനം ഉടനെ തന്നെ സമൂഹ മാധ്യമങ്ങളിൽ എത്തും
സംവിധായകരായ പ്രമോദ് പാപ്പാന്മാരാണ് ഇത്തവണ ഈ ഗാനം പുതിയകാല പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രികരിച്ചിരിക്കുന്നത്.
മലയാളികൾ ഉള്ളിടത്തോളം കാലം തരംഗമാകുവാൻ സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ “കണ്ണാം തുമ്പി പോരാമോ…” വീണ്ടും വരികയാണ്.