മമ്മൂട്ടിയും നയൻ താരയും പ്രധാന വേഷത്തിൽ അഭിനയിച്ച എ. കെ. സാജന്റെ പുതിയ നിയമം ബോളിവുഡിലേക്ക്. മലയാളത്തിൽ ഹിറ്റായി മാറിയ ഈ ചിത്രം പ്രശസ്ത സംവിധായകൻ നീരജ് പാണ്ഡെയാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയുന്നത്. നീരജ് പാണ്ഡേയും റിലയൻസ് എന്റര്ടെയിന്മെന്റും ചേർന്ന് പ്ലാൻ സി സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഇറങ്ങിയ മികച്ച സൈക്കോ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് പുതിയ നിയമം.