ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി മെഗാസ്റ്റാർ വെള്ളിത്തിയിലെത്തുന്ന പതിനെട്ടാം പടിയുടെ പോസ്റ്റർ തരംഗമാകുന്നു.ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ മലയാള സിനിമാ പ്രേക്ഷകർക്ക് പുതുവർഷ സമ്മാനമായി.ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷൻ ഒരുക്കുന്നത് . 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായിരുക്കും ഇത്. ചരിത്രം സൃഷ്ടിച്ച സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായി സംവിധായകൻ കെ.മധു അറിയിച്ചത് ആരാധകർക്ക് ഇരട്ടി മധുരമായി. മമ്മൂട്ടി -എസ്. എൻ . സ്വാമി- കെ.മധു കൂട്ടുകെട്ടിൽ പിറന്ന സി.ബി. ഐ ചിത്രങ്ങളിലെ സേതുരാമയ്യർ എന്ന കഥാപാത്രം ഒരിക്കൽ കൂടി വെളളിത്തിരയിൽ എത്തുകയാണ് ഈ ചിത്രത്തിലൂടെ. അഭ്യൂഹങ്ങൾക്ക് വിട നൽകി മാമാങ്കം എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ സംബന്ധിച്ച വിവരങ്ങൾ നിർമാതാക്കൾ പുറത്തു വിടുമ്പോൾ ആരാധകർക്കൊപ്പം സിനിമാ പ്രേമികളും ആവേശത്തിലാണ്. മഹാനടന്റെ വിസ്മയ അഭിനയ മുഹൂർത്തങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് യാത്ര, പേരൻപ് എന്നീ ചിത്രങ്ങൾ ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഉണ്ട, മധുര രാജ, ഗാന ഗന്ധർവ്വൻ, ബിലാൽ, അമീർ, കോട്ടയം കുഞ്ഞച്ചൻ-2 തുടങ്ങിയ ഗംഭീര പ്രൊജക്ടുൾ അണിയറയിൽ ഒരുങ്ങുകയാണ്. ഒരേ സമയം കലാമൂല്യമുള്ള ചിത്രങ്ങളുടേയും വാണിജ്യ സിനിമകളുടെയും ഭാഗമായി മലയാള സിനിമയുടെ താര സിംഹാസനത്തിൽ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുകയാണ് മെഗാസ്റ്റാർ.
Related Articles
Latest News
മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...
Latest News
അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...
Reviews
സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...