ദി ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്ത് സിനിമയും മമ്മൂട്ടിയും ഒന്നിക്കുന്ന പതിനെട്ടാം പടിയുടെ ലൊക്കേഷൻ ചിത്രം വൈറൽ. പുറം തിരിഞ്ഞു നിൽക്കുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറൽ ആയികൊണ്ടിരിക്കുകയാണ് . ശങ്കർ രാമകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കർ രാമകൃഷ്ണൻ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.
https://www.facebook.com/493971303949178/posts/2219846861361605/
18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിർണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക.പ്രിയാ മണി, അഹാന കൃഷ്ണകുമാർ, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയൻ, മണിയൻ രാജു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 2019 ഏപ്രിൽ 4ന് വിഷു റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തും.