Connect with us

Hi, what are you looking for?

Star Chats

പേരുപോലെ എല്ലാം ശുഭകരമായി അവസാനിക്കുന്ന നല്ലൊരു കുടുംബചിത്രം : വ്യാസൻ കെ പി

“ശുഭരാത്രി” 100% ഫാമിലി ആൻഡ് 200% ഫീൽഗുഡ് മൂവി “

മലയാളസിനിമയുടെ ജനപ്രിയനായകൻ ആണ്ദിലീപ്.ഓരോ ഉത്സവകാലത്തും ഫാമിലിക്ക് പ്രിയപ്പെട്ട സിനിമകളുമായി വന്നു ബോക്സ്ഓഫീസിൽ കോടികൾ വാരിയ ദിലീപ് ചിത്രങ്ങൾ നിരവധിയാണ്.വൻ വിവാദങ്ങൾക്കിടയിലും രാമലീല എന്ന ഹിറ്റ്‌ ചിത്രം ഒരുക്കി തൻറ്റെ ജനസമ്മിതി എതിരാളികൾക്കു മുന്നിൽ തുറന്നു കാണിച്ച നടൻ.മികച്ച ചിത്രമായിരുന്നിട്ട് കൂടി രാമലീലക്കു ശേഷം റിലീസ് ആയ കമ്മാരസംഭവം വേണ്ടത്ര രീതിയിൽ ഹിറ്റാവാതെ പോയത് സിനിമക്ക് എതിരേ ഓൺലൈൻ കേന്ദ്രീകരിച്ചു നടന്ന സൈബർ അറ്റാക്കിങ് ആണെന്ന് പൊതുവേ ആരോപണം ഉണ്ടായിരുന്നു.എന്നാൽ കുടുംബപ്രേക്ഷർക്കു താൻ ഇപ്പോഴും എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതിസമക്ഷം ബാലൻവക്കീലിൻറ്റെ വൻവിജയത്തിലൂടെ ദിലീപ് വ്യക്തമാക്കുകയും ചെയ്തു. ജനപ്രിയനായകൻ ദിലീപിൻറ്റേതായി പ്രദർശനത്തിനു തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് ശുഭരാത്രി.അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന കലാമൂല്യമുള്ള ചിത്രം സംവിധാനം ചെയ്ത വ്യാസൻ.കെ.പിയാണ് ശുഭരാത്രിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.പ്രദർശനത്തിനു തയ്യാറെടുക്കുന്ന ശുഭരാത്രിയെക്കുറിച്ചുള്ള പ്രതീക്ഷകളും വിശേഷണങ്ങളും മമ്മൂട്ടിടൈംസ് പ്രതിനിധിയുമായി പങ്കുവെയ്ക്കുകയാണ് വ്യാസൻ.കെ.പി.

??പ്രദർശനത്തിന് തയ്യാറെടുക്കുന്ന ശുഭരാത്രിയെക്കുറിച്ചു

== സമകാലീന ഇന്ത്യയുടെ നേർക്കാഴ്ച്ചയാണ് ശുഭരാത്രി,മുൻപെങ്ങും ഇല്ലാത്ത വിധം ജാതീയമായും മതപരമായും കാര്യങ്ങളെ നോക്കികാണുന്ന നമ്മുടെ വർത്തമാനകാലത്തെകുറിച്ചുള്ള ആശങ്കയാണ് എന്നെ ശുഭരാത്രിയെക്കുറിച്ചു ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.ഇതു വ്യത്യസ്തസാഹചര്യങ്ങളിൽ ജീവിക്കുന്ന കൃഷ്ണൻറ്റേയും,മുഹമ്മദിൻറ്റേയും സൗഹൃദത്തിൻറ്റെ കഥയാണ് പറയുന്നത്.പരസ്പരം പരിചയമില്ലാത്താ മുഹമ്മദും കൃഷ്ണനും ഒരു പ്രത്തേകസാഹചര്യത്തിൽ യാദൃശ്ചികമായി കണ്ടു മുട്ടുന്നതും,അവർക്കിടയിൽ ഉണ്ടാകുന്ന സൗഹൃദവും ആണ് ശുഭരാത്രിയുടെ ഇതിവൃത്തം.കൃഷ്ണൻ ആയി ദിലീപും,മുഹമ്മദ്ആയി സിദ്ധിഖും ആണ് അഭിനയിക്കുന്നത്.

??എങ്ങനെയുള്ള കഥാപാത്രമാണ് ജനപ്രിയ നായകൻ ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ

== കൃഷ്ണൻ ഒരു സാധാരണക്കാരൻറ്റേതായ എല്ലാവിധ ജീവിതസാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന മനുഷ്യൻ ആണ് .റിയലിസ്റ്റിക്കായി സാഹചര്യങ്ങളോടു പെരുമാറുന്ന ദിലീപിനെ ശുഭരാത്രിയിൽ കാണാൻ കഴിയും.

??മലയാള സിനിമക്ക് ലഭിക്കാൻ പോകുന്ന പുതിയ താരജോഡികളെക്കുറിച്ച്

== ദിലീപും,അനുസിത്താരയും തമ്മിലുള്ള കോമ്പിനേഷൻ വന്നാൽ നല്ലതാവും എന്ന് എന്നോട് ആദ്യം പറഞ്ഞത് സംവിധായകനായ എ.കെ സാജൻ ആണ്. കാസ്റ്റിങ്ങിനെക്കുറിച്ചുള്ള ആലോചനകൾ വന്നപ്പോൾ ദിലീപിൻറ്റെ നായികയായി അഭിനയിക്കുന്ന കഥാപാത്രം ചെയ്യുന്നയാൾ മുൻപ് ദിലീപിനൊപ്പം അഭിനയിക്കാത്ത ഒരാളായാൽ നന്നാവും എന്ന് തോന്നി.ദിലീപിൻറ്റെ ഏറ്റവും നല്ല ജോഡിയായി സ്‌ക്രീനിൽ വരാൻ ഉള്ള ഒരു സാദ്യത അനുസിത്താരയിൽ ഉണ്ട് എന്ന് തോന്നിയപ്പോഴാണ് ശ്രീജയായി അനുസിത്താര എത്തിയത്.മുൻകാലങ്ങളിൽ ദിലീപ്-കാവ്യാമാധവൻ ജോഡികൾ സ്‌ക്രീനിൽ വരുമ്പോൾ പ്രേക്ഷകർ അത് എത്ര ഇഷ്ടപ്പെട്ടിരുന്നുവോ അതേപോലെ തന്നെ സ്വീകരിക്കപ്പെടാൻ സാദ്യതയുള്ളതാണ്ദിലീപ്-അനുസിത്താര താരജോഡികൾ എന്ന് തോന്നുന്നു.

??ദിലീപിന്റെ  കഴിഞ്ഞ കുറച്ചു സിനിമകൾ പരിശോധിച്ചാൽ ഒരു ത്രില്ലർ സ്വഭാവം കാണാൻ കഴിയുന്നുണ്ട് , ശുഭരാത്രി എങ്ങനെയുള്ള സിനിമ ആണ്.

== ശുഭരാത്രി കുടുംബ പ്രേക്ഷർക്കു വേണ്ടിയുള്ള ഒരു ഫീൽഗുഡ് മൂവിയാണ്. നമ്മുടെയൊക്കെ ജീവിതം എങ്ങനെയാണോ ഏതാണ്ട് അതു പോലെയാണ് കൃഷ്ണൻറ്റെ ജീവിതവും. “200% ഫീൽ ഗുഡ്” എന്ന ക്യാപ്‌ഷൻ ആണ് ശുഭരാത്രിക്കു വേണ്ടി ഞങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്ന ക്യാപ്‌ഷൻ.

??കലാപരമായി നിരവധി പ്രശംസ നേടിയ ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയില്ല എന്ന തോന്നൽ ഉണ്ടോ

== തീർച്ചയായും ഉണ്ട്, അയാൾ ജീവിച്ചിരിപ്പുണ്ട്ഞാൻ പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിയില്ല.പക്ഷേ അതിനു ആരെയും കുറ്റം പറയാനും പറ്റില്ല. ഒരു സിനിമയെ പ്രേക്ഷകർ സ്വീകരിക്കുന്നതിന് നിരവധിഘടകങ്ങൾ കാരണമാകുന്നുണ്ട്, അതിൽ ചിലത് അയാൾ ജീവിച്ചിരിപ്പുണ്ടിൽ ഉണ്ടായിരുന്നില്ല, ആദ്യ സിനിമ ഒരു തിരിച്ചറിവാണ് അതിൽ നിന്നും പലതും മനസിലാക്കി രണ്ടാമത്തെ സിനിമയെ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്നു.

??സിനിമയിലെ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ സഞ്ചരിച്ചു സംവിധായകൻ ആയപ്പോൾ കിട്ടിയ ഗുണങ്ങൾ,ദോഷങ്ങൾ

== സിനിമാ സംവിധായകനായപ്പോൾ എല്ലാവരുടേയും സഹകരണം ഉണ്ടായിരുന്നു.സിനിമ ഒരു കൂട്ടായപ്രവൃത്തനമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.പിന്നെ ഈ മേഖലയിൽ ഒരു പാട്കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവൃത്തിച്ചത് കൊണ്ട് കൂടിയാവാം വളരേ വ്യത്യസ്തമായ ആദ്യസിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടു ഒരു നിർമാതാവ് അത് ചെയ്യാം എന്ന് പറഞ്ഞത്.ശുഭരാത്രിയിൽ ദിലീപ്,സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്,നെടുമുടിവേണു,നാദിർഷ,സായ്കുമാർ,അജുവർഗ്ഗീസ്സ്,വിജയ് ബാബു,മണികണ്ഠൻ,സുധികോപ്പ,അശോകൻ,ഹരീഷ് പേരടി,കലാഭവൻഹനീഫ്,ജയൻചേർത്തല,ജോബിപാല,അനുസിത്താര,ഷീലു എബ്രാഹം,ആശാശരത്ത്,ശാന്തികൃഷ്ണ,സ്വാസിക,കെപിഎസിലളിത,തെസ്നിഖാൻ,അനുപ്രഭ,രേവതി,ആശാനായർ,രേഖാരതീഷ്,ശോഭമോഹൻ,സരസാബാലുശ്ശേരി തുടങ്ങി ഒരു വലിയ താരനിരയുണ്ട്. ഏകദേശം മുപ്പത്തൊമ്പതോളം സീനിയേഴ്സ് ആയ താരങ്ങളെ വെച്ച് സിനിമ ചെയ്യാൻ കഴിഞ്ഞതും ചിലപ്പോൾ സിനിമയുമായി കാലങ്ങളോളം ബന്ധപ്പെട്ടു പ്രവൃത്തിക്കുന്നതു കൊണ്ട് കൂടിയാവാം.

 

??സമീപകാലത്തു ദിലീപിന്റെ  ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ സത്യം മനസിലാക്കി കൂടെ നിന്നയാൾ എന്ന നിലയിൽ എന്ത് തോന്നുന്നു, അതിലൂടെ സിനിമക്കകത്തു നിന്നും പുറത്തു നിന്നും ശത്രുക്കൾ ഉണ്ടായതായി തോന്നുന്നുണ്ടോ

== അങ്ങനെ ഒരു വ്യക്തിവിരോധത്തിനും ശത്രുതയ്ക്കും സിനിമയിൽ സ്ഥാനം ഉണ്ടെന്നു ഞാൻ കരുതുന്നില്ല.നല്ല സിനിമയാണെങ്കിൽ അത് തീയറ്ററിൽ വിജയിക്കും,അതിനെ ആർക്കും എതിർത്ത് തോൽപ്പിക്കാൻ കഴിയില്ല. ഒരുപാട് വിവാദങ്ങൾക്കിടയിൽ റിലീസ് ചെയ്തു സൂപ്പർഹിറ്റായ രാമലീല തന്നെ നമുക്ക്‌ മുൻപിൽ ഉദാഹരണം ആയി ഉണ്ട്.അതേ പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന നെഗട്ടീവ് പ്രചരണങ്ങൾ പലപ്പോഴും പോസിട്ടീവ് ആയി മാറുന്നതും നമ്മൾ കാണുന്നുണ്ട്. ഒരാളെപറ്റി കുപ്രചരണം അഴിച്ചു വിടുമ്പോൾ അത് പൂർണമായും വിശ്വസിക്കുന്നവരല്ല ജനങ്ങൾ എന്ന് തോന്നുന്നു.അവർ അതിൻറ്റെ എല്ലാവശങ്ങളേയും വിലയിരുത്തുന്നുണ്ട്.

?? മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച്

== ട്വൻറ്റിട്വൻറ്റി മുതൽ ഇങ്ങോട്ട് മമ്മൂക്കയുമായി വളരേയധികം അടുത്തബന്ധം ഉണ്ട്. ഉദയകൃഷ്ണനും ഞാനും ചേർന്ന്പ്രവർത്തിക്കുന്ന വിതരണ കമ്പനിയായ യു.ക്കെസ്റ്റുഡിയോസ് ആണ് മാസ്റ്റർപീസും, മധുരരാജയും ഡിസ്ട്രിബ്യൂഷൻ ചെയ്തത്.

?? ശുഭ്രരാത്രിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരോട് പറയാൻ ഉള്ളത്

==ശുഭരാത്രി എന്ന ടൈറ്റിൽ പറയുന്നപോലെ തന്നെ എല്ലാം ശുഭകരമായി അവസാനിക്കുന്ന നല്ലൊരു കുടുംബചിത്രം. ഈ സിനിമ തീർച്ചയായും നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...