മലയാളത്തിന്റെ മഹാ നടൻ ഇടവേളയ്ക്കു ശേഷം തമിഴിൽ എത്തുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് വെളളിത്തിരയിൽ എത്തുകയാണ്. ചലച്ചിത്രാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കുകയാണ് ആരാധകരും. സിനിമയുടെ തമിഴ്നാട്ടിലെ ഫാൻസ് ഷോകളുടെ ടിക്കറ്റു വിൽപ്പന ഉത്ഘാടനം ചെയ്തത് ഗ്രാമീണ വികസന വകുപ്പ് മന്ത്രി S P വേലുമണിയാണ്. തമിഴിൽ ശ്രദ്ധേയങ്ങളായ സിനിമകൾ ഒരുക്കിയ റാം സംവിധാനം ചെയ്ത പേരൻപ് അന്താരാഷ്ട്ര മേളകളിലടക്കം മികച്ച പ്രതികരണം നേടിയ ചിത്രമാണ്.ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.കേരളത്തിലും സിനിമയ്ക്ക് ആരാധകർ വൻ സ്വീകരണമാണ് ഒരുക്കുന്നത്