ഭാഷാപരമായ പരിമിതികൾ തന്റെ അഭിനയ മികവിന് ഒരിക്കലും തടസം സൃഷ്ടിക്കില്ല എന്ന് പലവട്ടം തെളിയിച്ച മലയാളത്തിന്റെ മഹാ നടന്റെ രണ്ട് അന്യഭാഷാ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. പേരൻപും യാത്രയും വെള്ളിത്തിരയിൽ എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളമാണ്. എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമകളായിരിക്കും ഇവയെന്നാണ് ട്രയിയിലറുകൾ നൽകുന്ന സൂചന. വ്യത്യസ്ത മേഖകളിൽ പ്രവർത്തിക്കുന്ന സിനിമാ ആസ്വാദകർ കൂടിയായ ചില പ്രേക്ഷകർ ഈ സിനിമകളെക്കുറിച്ച് മമ്മൂട്ടി ടൈംസിനോട് സംസാരിച്ചു. കോളേജ് അധ്യാപകരായ മുഹമ്മദ് സുഹൈൽ (പാലക്കാട്), ഹരിജിത്ത് ആർ.ജി (കൊല്ലം), എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിൽ നായികയായ തമിഴ് നടി സായ്പ്രിയ ദേവ, സോഫ്റ്റ്‌വെയർ പ്രൊഫെഷണൽസ് ആയ നന്ദിനി മേനോൻ, റുക്‌സാന, അർഷിദ (ബാഗ്ലൂർ) ഡോ. ജോബി ജോൺ (മെഡിക്കൽ കോളേജ്, തിരുവന്തപുരം), റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥൻ രാജീവ് കെ. നായർ (കോന്നി), വീട്ടമ്മയും ഐ.ടി പ്രൊഫഷണലുമായ ജിംസി ജിന്റോ (ബാംഗ്ലൂർ), സിവിൽ സർവീസ് ആസ്പരന്റ് അഷംസ് കെ തോമസ് (തിരൂർ), പോലീസ് ഉദ്യോഗസ്ഥനായ ഗോഡ്‌വിൻ (തിരുവനന്തപുരം), സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ജിഷ്ണു (കൊല്ലം), ഡോ. റഷീദ് പട്ടത്ത് (ദോഹ), അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത യുവ നടൻ രതീഷ് കൃഷ്ണൻ (കൊല്ലം), ഡോക്ടർ സാന്ദ്ര (പത്തനംതിട്ട) എന്നിവരാണ് യാത്ര, പേരൻപ് എന്നീ സിനിമകളുടെ പ്രതീക്ഷകൾ പങ്കു വെച്ചത്. അജിത്. എസ് കടമ്പനാട് ആണ് ഈ വീഡിയോയുടെ എഡിറ്റർ.
വീഡിയോ ചുവടെ :