അന്തർദേശീയ ചലച്ചിത്ര മേളകളിലും ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലും കേരളത്തിലും ചെന്നെയിലും നടന്ന പ്രത്യേക പ്രദർശനങ്ങളിലും നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടിയ പേരൻപ് നാളെ വെള്ളിത്തിരയിൽ എത്തുകയാണ്. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കുകയാണ് ആരാധകർ. കേരളത്തിലും തമിഴ് നാട്ടിലും ഫാൻസ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് നൽകുന്ന സ്വീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം കട്ടൗട്ടുകളും ഫ്ലെക്സുകളും തയ്യാറാക്കി സിനിമയെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ചില ജീവകാരുണ്യ പ്രവർത്തനങ്ങളും പേരൻപിൻറെ റിലീസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട് . കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഏറ്റു കുടുക്കയിൽ താമസിക്കുന്ന ക്യാൻസർ ബാധിതയായ വാസന്തിയ്ക്കും അവരുടെ 5 ൽ പഠിക്കുന്ന മകൾക്കും അമ്മയ്ക്കും സഹായം നൽകി .പാടിയോട്ടുചാൽ യൂണിറ്റ് പ്രസിഡന്റ്: സാബു സെബാസ്റ്റ്യൻ സെക്ര: അഭിലാഷ് കൊല്ലാട, ഷക്കീൽസൈദ്, നിഷാദ് മുഹമ്മദ്, അഭിജിത്ത്, അൻഷാദ് മുഹമ്മദ്, ഷമീൽ മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വാസന്തിയുടെ തുടർ ചികത്സയ്ക്കായി പണം സ്വരൂപിച്ച് നൽകാനും ഇവർ പദ്ധതിയിടുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആലപ്പുഴയുടെ പ്രവർത്തകർ അംഗപരിമിതരായ കുട്ടികൾക്കൊപ്പമാണ് പേരൻപ് കാണുക. കാത്തിരിപ്പിനൊടുവിൽ പേരൻപ് പ്രദർശനത്തിനെത്തുമ്പോൾ ആരാധകരും സിനിമാ ആസ്വാദകരും ഒരുപോലെ ആവേശത്തിലാണ്
