Connect with us

Hi, what are you looking for?

Latest News

പേരൻപ് സൃഷ്ട്ടിച്ച ആവേശം നിലനിൽക്കേ യാത്ര എത്തുന്നു


‘ആനന്ദോ ബ്രഹ്മ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര നാളെ പ്രദർശനത്തിന് എത്തുന്നു.ആന്ധ്രയിൽ കോൺഗ്രസിന്റെ രണ്ടാംവരവിന് കാരണക്കാരനായ വൈ.എസ്. രാജശേഖര റെഡ്ഡി എന്ന ജനകീയ നേതാവിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.2003ൽ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഏപ്രിൽ- മേയ് മാസങ്ങളിൽ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ 1475 കിലോമീറ്റർ വൈ.എസ്.ആർ. സഞ്ചരിച്ചു.വൈ.എസ്.ആറിന്റെ 68 ദിവസത്തെ യാത്ര ആന്ധ്രയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് കാരണമായി. 2004ൽ ആന്ധ്രയിലെ അസംബ്ലി, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയ വിജയം കേന്ദ്രത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന് കാരണമാവുകയും ചെയ്തു.സിനിമയും രാഷ്ട്രീയവും ഇടകലർന്നുനിൽക്കുന്ന ഒരു ഭൂമികയിൽ യാത്ര പോലെ ഒരു ചിത്രം വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി തന്നെയാണ് തെലുങ്കിൽ ഡബ്ബ് ചെയ്തിരിക്കുന്നത് എന്നത് പ്രത്യേകതയാണ്. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിച്ച പേരൻപ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുമ്പോഴാണ് മറ്റൊരു അന്യഭാഷാ സിനിമയിലൂടെ മലയാളത്തിന്റെ മഹാനടൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A