ഒരു സർപ്രൈസ് കരുതിവച്ചിട്ടുണ്ട് എന്ന് പിഷാരടി പറഞ്ഞപ്പോൾ അതിത്രയും പ്രതീക്ഷിച്ചില്ല എന്ന് പ്രേക്ഷകർ ! എന്നാൽ ഏതാനും മിനിറ്റുകൾ മാത്രമുള്ള ഒരൊറ്റ ടീസർ കൊണ്ട് പിഷാരടി ശരിക്കും ഞെട്ടിച്ചു !
തട്ടുകടയിൽ ഓംലെറ്റ് കഴിക്കുന്ന മമ്മൂട്ടിയും ബാഗ്രൗണ്ടിൽ ഷൈജു ദാമോദരൻ ഫുട്ബോൾ വേൾഡ് കപ്പ് സമയത്ത് പറഞ്ഞ പ്രശസ്തമായ കമന്ററിയും ചേർത്താണ് ഗാനഗന്ധർവ്വൻ ടീസർ ഒരുക്കിയിട്ടുള്ളത്. കമ്മന്ററിയുടെ പശ്ചാത്തലത്തിൽ കലാസദൻ ഉല്ലാസ് ബുൾസൈ കഴിക്കുന്ന ആ രംഗം കണ്ടവർ ആരും ചിരിക്കാതിരിക്കില്ല…വീണ്ടും വീണ്ടും നമ്മെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു അടിപൊളി കോമഡി ടീസർ.
*GANAGANDARVAN* *TEASER*
ഒന്നല്ല, ഒരു നൂറു ചിരിക്കുള്ള വെടിമരുന്ന് താൻ ഈ സിനിമയിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് ഈ ടീസറിലൂടെ പിഷാരടി ഉറപ്പ് തരുന്നു… ഒപ്പം ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും നമ്മെ ചിരിപ്പിക്കാൻ എത്തുന്നു എന്നുകൂടി ഈ ടീസർ വിളിച്ചുപറയുന്നു.
എന്തായാലും ആരാധകർ ആഹ്ലാദത്തോടെ ടീസർ ഏറ്റെടുത്തുകഴിഞ്ഞു… ടീസർ കണ്ടശേഷം പലരും പങ്കുവച്ച ഒരു പരാതി ഇതായിരുന്നു, ഈ ഓണക്കാല ആഘോഷങ്ങൾക്ക് ചിരിസദ്യ ഒരുക്കാൻ ഗാനഗന്ധർവൻ എത്തില്ലല്ലോ എന്ന സങ്കടം അവർ പങ്കുവയ്ക്കുന്നു.
സെപ്തംബർ അവസാനം ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.