അസ്സല്തൃശൂർ ഭാഷയിൽ പറഞ്ഞാൽ പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ അങ്ങട് പൊരിച്ചൂട്ടാ.. ജോഷിയുടെ ഇതുവരെ കാണാത്ത അവതരണ ശൈലിയുമായി ഒരു മാസ് എന്റെർറ്റൈനെർ തന്നെ പ്രതീക്ഷിക്കാം. ചിത്രം ആഗസ്റ്റ് പതിനഞ്ചിനു തിയേറ്ററുകയിൽ എത്തും.
ജോജു ജോർജ്, നൈല ഉഷ ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി അണിയിച്ചൊരുക്കുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലറെത്തി. മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ് മാനായ ജോഷിയുടെ മറ്റൊരു മാസ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്ന് ട്രെയിലർ വിളിച്ചു പറയുന്നു.
പൊറിഞ്ചു ആയി ജോജു ജോർജിന്റെ കിടിലം പെർഫോമൻസിനൊപ്പം നൈല ഉഷയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലെ മറിയം. പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാൻ എത്തുകയാണ് ചെമ്പൻ വിനോദ്.
തൃശ്ശൂർ സ്ലാങ്ങിൽ ഉള്ള സംഭാഷണങ്ങളും ആയി തൃശ്ശൂർ പശ്ചാത്തലമായി ഒരുങ്ങുന്ന പൊറിഞ്ചു മറിയം ജോസിൽ വിജയരാഘവൻ ടി ജി രവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
സത്യം വീഡിയോസ് പുറത്തിറക്കിയ ട്രെയിലർ ഒരു മണിക്കൂർ കൊണ്ട് 85000ത്തോളം പേർ കണ്ടുകഴിഞ്ഞു.