ഡെറിക് അബ്രഹാം ഐ.പി.എസ്. ഇത് മമ്മൂട്ടിയുടെ പുതിയ അവതാരം. തിയേറ്ററുകൾ പൊളിച്ചടുക്കി അബ്രഹാം തന്റെ അശ്വമേധം തുടരുമ്പോൾ ബോക്സ്ഓഫീസിൽ പല പുതിയ റെക്കോർഡുകളും സൃഷ്ടിക്കുകയാണ് മെഗാസ്റ്റാർ. പാതിരാത്രി 12 മണിയ്ക്കും പുലർച്ചെ മൂന്നു മണിയ്ക്കുമെല്ലാം ആദ്യ പ്രദര്ശനം ആരംഭിച്ച് മമ്മൂട്ടി സിനിമകൾ സൃഷ്ടിച്ച റെക്കോർഡുകൾ ഇന്നും തകർക്കപ്പെട്ടിട്ടില്ല. ആദ്യമായി മലയാളത്തിൽ വൈഡ് റിലീസ് ചെയ്ത ചിത്രം അണ്ണൻ തമ്പിയായിരുന്നു. അന്ന് ഒട്ടേറെ പ്രതിസന്ധികളും പ്രതിഷേധങ്ങളും തരണം ചെയ്താണ് അണ്ണൻ തമ്പി വൈഡ് റിലീസ് ചെയ്യുന്നത്. വൈഡ് റിലീസിംഗ് ആയാൽ ഒരാഴ്ചകൊണ്ട് ചിത്രം എല്ലാ തിയേറ്ററിലെ കളക്ഷൻ കുറയുമെന്ന ഇൻഡസ്ട്രിയുടെ ഭീഷണിയെ മറികടന്ന് ആദ്യമായി വൈഡ് റിലീസ് പരീക്ഷിച്ച അണ്ണൻ തമ്പി മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ ഒന്നായി എന്ന് മാത്രമല്ല, എല്ലാ റിലീസ് കേന്ദ്രങ്ങളിലും അഭൂതപൂർവമായ ജനക്കൂട്ടമായിരുന്നു. രാത്രി പന്ത്രണ്ടു മണിയ്ക്ക് പല കേന്ദ്രങ്ങളിലും സ്പെഷ്യൽ ഷോ കളിച്ച അണ്ണൻ തമ്പി റെക്കോർഡിട്ടു. രാജമാണിക്യം, പോക്കിരി രാജ, പഴശ്ശിരാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും ഇങ്ങിനെ സ്പെഹസ്യൽ ഷോ കളിച്ച റെക്കോർഡുകൾ സൃഷ്ടിച്ച ചിതങ്ങളാണ്. മറ്റൊരു താര ചിത്രത്തിനും ഇത്തരം റെക്കോഡുകൾ ഇന്നും മറികടക്കാൻ കഴിഞ്ഞിട്ടില്ല.
[smartslider3 slider=13]
തിരുവനന്തപുരത്ത് ആദ്യമായി ഒരു തിയേറ്ററിൽ നിന്ന് ഒരു കോടി രൂപ കലക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടം മമ്മൂട്ടിയുടെ രാജമാണിക്യത്തനാണ്. മലയാളത്തിലെ ഏറ്റവും വലിയ ഇനീഷ്യൽ കളക്ഷൻ എന്ന നേട്ടവും മമ്മൂട്ടി ചിത്രത്തിന് തന്നെ- മാസ്റ്റർ പീസ്. തൊട്ടടുത്ത് ഗ്രേറ്റ് ഫാദറും. വർഷങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതികൾ ബോക്സോഫീസ് കാഴടക്കി ജൈത്രയാത്ര തുടരുമ്പോൾ അത് പുതിയ പല റെക്കോർഡുകളും സൃഷ്ടിക്കുകയാണ്. ജനത്തിരക്കുമൂലം റിലീസ് ദിവസം നാല്പതോളം തിയേറ്ററുകളിൽ രാത്രീ 12 മണിയ്ക്ക് സ്പെഷ്യൽ ഷോ കളിച്ചത് പുതിയ റെക്കോർഡാണ്. ചിലയിടങ്ങളിൽ ഫോർത്ത് ഷോ വരെ കളിച്ച റെക്കോർഡ് സൃഷ്ടിച്ചു. തേർഡ് ഷോയ്ക്ക് ടിക്കറ്റു കിട്ടാത്തവർ അടുത്ത ഷോയ്ക്കുവേണ്ടി തിയേറ്ററിനു മുന്നിൽ തടിച്ചുകൂട്ടിയെങ്കിലും പെർമിഷൻ ഇല്ലാത്തത്തുകൊണ്ടാണ് പല കേന്ദ്രങ്ങളിലും ഫോർത്ത് ഷോ കളിക്കാൻ കഴിയാതെ പോയത്.
അബ്രഹാമിന്റെ ഈ തോരോട്ടം കണ്ട് മലയാളസിനിമാലോകം അക്ഷരാർത്ഥത്തിൽ തരിച്ചു നിൽക്കുകയാണ്. മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് മുറവിളി കൂട്ടിയവരെ നോക്കി ചിരിച്ചുകൊണ്ടാണ് മെഗാസ്റ്റാർ ഡെറിക് അബ്രഹാം എന്ന അവതാരമായി തിയേറ്ററുകളെ ഇങ്ങിനെ വരച്ച വരയിൽ നിർത്തുന്നത്. ഡെറിക് അബ്രഹാമിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് സിനിമാ ആസ്വാദകർ. പല തിയേറ്ററുകളിലും ടിക്കറ്റു ലഭിക്കാതെ നിരവധി ആളുകൾ മടങ്ങിപ്പോകുന്നു. പലയിടങ്ങളിലും പോലീസ് നിയന്ത്രണത്തിലാണ് ടിക്കറ്റു വിതരണം ചെയ്യുന്നത്. വർഷണൾക്കു ശേഷമാണ് ഇത്തരം കാഴ്ചകൾ തിയേറ്ററുകളിൽ അനുഭവപ്പെടുന്നത് എന്ന് തിയേറ്റർ അധികൃതർ തന്നെ പറയുന്നു. ആലപ്പുഴ കൈരളി തിയേറ്ററിൽ ടിക്കറ്റ് കെട്ടാത്ത പ്രേക്ഷകർ മാനേജരുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം വരെ സംഘടിപ്പിക്കുക വരെയുണ്ടായി. പല തിയേറ്ററുകളിലും ജനത്തിരക്കുമൂലം നാശനഷ്ടങ്ങളും സംഭവിച്ചു. വർഷങ്ങളായി പണിയില്ലാതിരിക്കുന്ന കരിഞ്ചന്തക്കാർക്ക് ചാകരയാണ് അബ്രഹാം സമ്മാനിക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, ഇത്രയും ആവേശം നിറച്ച ഒരു സിനിമ ഏറെക്കാലത്തിനു ശേഷമാണ് എത്തുന്നതെന്ന് തിയേറ്റർ ഉടമകളും പറയുന്നു.
